
സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. തമാശ രൂപേണയുള്ള വാക്കുകളും ശക്തമായ വാക്കുകളും ഒരേപോലെ ഉപയോഗിക്കുന്ന ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് അമേയ.
അമേയയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്, ഗോള്‍ഡന്‍ ബോര്‍ഡറുള്ള ബ്ലാക്ക് സാരിയിലാണ് അമേയ ചിത്രത്തിലുള്ളത്. സാരിയുടെ കൂടെതന്നെ വൈറ്റ് ടീഷര്‍ട്ട് ടോപ്പും, ചുവപ്പില്‍ വര്‍ക്കുള്ള ഒരു കോട്ടും, അതിന് മുകളിലൂടെ വീതിയുള്ള ബ്ലാക്ക് ബെല്‍ട്ടും അണിഞ്ഞാണ് അമേയ ചിത്രത്തിലുള്ളത്. ഇത് സാരി തന്നെയാണോ എന്നാണ് മിക്ക ആളുകളും അമേയയോട് ചോദിക്കുന്നത്. അതിന് മറുപടിയായി 'സംഗതി പൊളിയല്ലേ' എന്നാണ് അമേയ എല്ലാവരോടും തിരിച്ച് ചോദിക്കുന്നത്.
''എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു കാര്യങ്ങള്‍ ആണ് സാരിയും കറുപ്പ് നിറവും... രണ്ടും കൂടി ഒരുമിച്ച് അണിഞ്ഞപ്പോള്‍ എനിക്ക് ഉണ്ടായ സംതൃപ്തിയാണ് എന്റെ മുഖത്ത് കാണുന്ന ഈ ആത്മവിശ്വാസം'' എന്നാണ് അമേയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്, എന്നാല്‍ സാരിയാണ് ആത്മവിശ്വാസം എന്ന് പറഞ്ഞിട്ട് സാരിയെവിടെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.