ചാട്ടം പിഴച്ച് പ്രിയ വാര്യർ, നിഥിന്റെ പുറത്ത് നിന്ന് നിലത്തേക്ക്; വീഡിയോ

Web Desk   | Asianet News
Published : Feb 27, 2021, 05:11 PM IST
ചാട്ടം പിഴച്ച് പ്രിയ വാര്യർ, നിഥിന്റെ പുറത്ത് നിന്ന് നിലത്തേക്ക്; വീഡിയോ

Synopsis

ചിത്രീകരണത്തിനിടെ നായകൻ നിഥിന്റെ പുറത്ത് ചാടിക്കേറാൻ ശ്രമിച്ചതായിരുന്നു പ്രിയ. എന്നാൽ ചാട്ടം പിഴച്ച താരം മലർന്നടിച്ച് താഴെ വീണു. 

റ്റ സിനിമയിലൂടെ തന്നെ ആരാധകരുടെ പ്രിയം നേടിയ താരമാണ് പ്രിയ വാര്യര്‍. ആദ്യ സിനിമയിലെ പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കാണ് ആരാധകരുടെ പ്രിയം സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ചെറിയൊരു അപകടമാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രീകരണത്തിനിടെ നായകൻ നിഥിന്റെ പുറത്ത് ചാടിക്കേറാൻ ശ്രമിച്ചതായിരുന്നു പ്രിയ. എന്നാൽ ചാട്ടം പിഴച്ച താരം മലർന്നടിച്ച് താഴെ വീണു. വീഴുന്നത് കണ്ട് നിഥിനും മറ്റ് അണിയറപ്രവർത്തകരും ഓടിക്കൂടിയെങ്കിലും തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് പ്രിയ വീണ്ടും ടേക്കെടുക്കാൻ തയ്യാറാവുകയായിരുന്നു.

ദേശീയ അവാർഡ് ജേതാവ് ചന്ദ്ര ശേഖർ യെലെറ്റിയാണ് ചെക്കിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. 
ഇന്റലിജന്റ് ക്രൈം ത്രില്ലറായാണ് ചെക്ക് ഒരുങ്ങുന്നത്. ഈ മാസം 26ന് സിനിമ തിയറ്ററിൽ എത്തും. ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങും മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി