'ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം'; അമേയ പറയുന്നു

Web Desk   | Asianet News
Published : Feb 12, 2021, 10:48 PM IST
'ആരൊക്കെ ചവിട്ടിയാലും സൈക്കിളുപോലെ മുന്നോട്ടുപോകണം'; അമേയ പറയുന്നു

Synopsis

മിക്ക ആളുകളുടേയും ആദ്യത്തെ ശകടം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ് അമേയ പറയുന്നത്. 

സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. തമാശ രൂപേണയുള്ള വാക്കുകളും ശക്തമായ വാക്കുകളും ഒരേപോലെ ഉപയോഗിക്കുന്ന അമേയയുടെ പുത്തന്‍ ക്യാപ്ഷനാണിപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളാണ് ഏറ്റവും പുതുതായി അമേയ പങ്കുവച്ചിരിക്കുന്നത്. മിക്ക ആളുകളുടേയും ആദ്യത്തെ ശകടം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ് അമേയ പറയുന്നത്. അതിന്റെ കാരണമായി അമേയ പറയുന്നത്, ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടുതന്നെ പോകുന്നു എന്നതാണ്. ക്യാപ്ഷന് കയ്യടികളുമായി ഒരുപാട് പേര്‍ കമന്റ് ചെയ്യുന്നുണ്ട്. അതുപോലെ തന്നെ മോട്ടിവേഷന്‍ അറ്റ് പീക്ക് എന്നാണ് ചിലര്‍ പറയുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍