പിരിഞ്ഞെന്ന അഭ്യൂഹം കാറ്റില്‍‌ പറത്തി മലൈക്കയുടെയും അര്‍ജുന്‍റെയും മാസ് എന്‍ട്രി.!

Published : Aug 28, 2023, 08:45 AM IST
പിരിഞ്ഞെന്ന അഭ്യൂഹം കാറ്റില്‍‌ പറത്തി മലൈക്കയുടെയും അര്‍ജുന്‍റെയും മാസ് എന്‍ട്രി.!

Synopsis

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നായ ദിനത്തിൽ മലൈകയുടെ പോസ്റ്റിൽ അർജുൻ കപൂർ കമന്‍റ് ഇട്ടതിന് പിന്നാലെയാണ് ഈ ഔട്ടിംഗ് എന്നത് ശ്രദ്ധേയമാണ്.

ദില്ലി:മലൈക അറോറയും അർജുൻ കപൂറും വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെ വീണ്ടും ആരാധകരെ ഞെട്ടിച്ച് പ്രണയ ജോഡി. മലൈകയെയും അർജുനെയും ഞായറാഴ്ച ഉച്ചയ്ക്ക് ബാന്ദ്രയിൽ ഒന്നിച്ച് കണ്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായത്. 

ബന്ദ്രയിലെ ഒരു ഭക്ഷണശാലയില്‍‌ നിന്നും ലഞ്ച് ഡേറ്റിന് ശേഷം ഇരുവരും പുറത്തുവരുന്ന ഫോട്ടോകളാണ് വൈറലായത്. ഔട്ടിംഗിനായി മലൈക അറോറ വെള്ള നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്, അർജുൻ കപൂർ കറുത്ത ടീ ഷർട്ടും പാന്‍റ്സും ധരിച്ചിരിക്കുന്നു. 

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നായ ദിനത്തിൽ മലൈകയുടെ പോസ്റ്റിൽ അർജുൻ കപൂർ കമന്‍റ് ഇട്ടതിന് പിന്നാലെയാണ് ഈ ഔട്ടിംഗ് എന്നത് ശ്രദ്ധേയമാണ്. അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞതായും അര്‍ജുന്‍ ഇന്‍ഫ്ലൂവെന്‍സറും നടിയുമായ കുഷാ കപിലയുമായി ഡേറ്റിംഗ് നടത്തുന്നതായും റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മലൈക അറോറയെയും അർജുൻ കപൂറിനെയും കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്.

കരണ്‍ ജോഹര്‍ നടത്തിയൊരു പാര്‍ട്ടിയില്‍ കുശയും  അര്‍ജുന്‍ കപൂറും അടുത്തിടെ പങ്കെടുത്തിരുന്നു. അതേ സമയം അവധി ആഘോഷിക്കാന്‍ പോയിരുന്ന മലൈക്ക ഈ പാര്‍ട്ടിക്ക് വന്നിരുന്നില്ല. ഇതേ പാര്‍ട്ടിയില്‍ അര്‍ജുനും കുശയും ഒന്നിച്ച് നില്‍‌ക്കുന്ന ഫോട്ടോ വൈറലായിരുന്നു. ഇതാണ് ഗോസിപ്പിലേക്ക് നയിച്ചത്. 

എന്നാല്‍ ഈ ഗോസിപ്പിനോട് രൂക്ഷമായാണ് കുശ പ്രതികരിച്ചത്. തന്നെക്കുറിച്ച് എന്തൊക്കെ അസംബന്ധമാണ് ദിവസവും കേള്‍ക്കേണ്ടി വരുന്നത് എന്നാണ് കുശ പറഞ്ഞത്. തന്‍റെ അമ്മ ഇതൊന്നും കാണാതിരിക്കട്ടെ എന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും നടി കൂട്ടിച്ചേര്‍‌ത്തു.  വസവും തന്നെക്കുറിച്ച് വിവരക്കേടുകള്‍ വായിക്കേണ്ടി വരുകയാണെന്നും അതില്‍ സ്വയം വിശദീകരിക്കേണ്ട അവസ്ഥയാണെന്നും കുശ പറയുന്നു. 

ബോളിവുഡില്‍ വന്‍ ചര്‍ച്ചയായ പ്രണയമായിരുന്നു  മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ളത്. അര്‍ബ്ബസ് ഖാനുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ   മലൈക  തന്നെക്കാള്‍ ഏറെ വയസ് ഇളയതായ അര്‍ജുന്‍ കപൂറിനെ പ്രണയിച്ചത് പലരുടെയും നെറ്റി ചുളിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ ഈ ജോഡി വളരെ നന്നായി പലപ്പോഴും പൊതു മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.

 എന്തായാലും ഇരുവര്‍ക്കും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമാക്കിയ ദിവസം മുതല്‍ പലവട്ടമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഇപ്പോള്‍ പൊട്ടിപുറപ്പെട്ടത് എന്ന് ഇതോടെ ഉറപ്പാകുകയാണ്.

കെജിഎഫ് 2വിനെയും തോല്‍പ്പിച്ച് ഗദര്‍ 2; കളക്ഷനില്‍ തീര്‍ത്തത് പുതിയ റെക്കോഡ്.!

നയന്‍താരയുടെ കുട്ടികള്‍ എത്ര വേഗത്തിലാണ് വളരുന്നത്; ഓണസദ്യ ചിത്രത്തില്‍ സംശയവുമായി ആരാധകര്‍.!

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു