'ഇദ്ദേഹം ആയിട്ടാണോ ബന്ധം,​ ഗോപിയേട്ടനെ മടുത്തോ?'; എന്ന് കമന്റ്, കലിപ്പിച്ച് അഭിരാമി, പിന്തിരിപ്പിച്ച് അമൃത

Published : Aug 05, 2023, 05:04 PM ISTUpdated : Aug 05, 2023, 05:10 PM IST
'ഇദ്ദേഹം ആയിട്ടാണോ ബന്ധം,​ ഗോപിയേട്ടനെ മടുത്തോ?'; എന്ന് കമന്റ്, കലിപ്പിച്ച് അഭിരാമി, പിന്തിരിപ്പിച്ച് അമൃത

Synopsis

ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ നിന്നും നടൻ നാ​ഗാർജുനയ്ക്ക് ഒപ്പമുള്ള ഫോട്ടോ അമൃത പങ്കുവച്ചിരുന്നു.

ലയാളികൾക്ക് ഏറെ സുപരിചിതയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സി​ങ്ങറിൽ മത്സരാർത്ഥി ആയെത്തിയ അമൃത ഇന്ന് നിരവധി ഷോകൾ നടത്തുന്നുണ്ട്. ​ഗായികയ്ക്ക് പുറമെ അവതാരികയായും നൃത്തകിയായും അമൃത തിളങ്ങിയിട്ടുണ്ട്. പ്രേക്ഷക ഇഷ്ട്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴേ ആകും ഇത്തരം മോശവും വിമർശനപരവുമായ കമന്റുകൾ വരുന്നത്. ഇവയ്ക്ക് തക്കതായ മറുപടിയും അമൃത നൽകാറുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു മോശം കമന്റിന് അമൃതയും സഹോദരി അഭിരാമിയും നൽകിയ മറുപടി ആണ് ശ്രദ്ധനേടുന്നത്. 

ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ നിന്നും നടൻ നാ​ഗാർജുനയ്ക്ക് ഒപ്പമുള്ള ഫോട്ടോ അമൃത പങ്കുവച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ ആണ് കമന്റ് വന്നത്. "ഇപ്പോൾ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ?", എന്നിങ്ങനെ ആയിരുന്നു കമന്റുകൾ. ഇത് ശ്രദ്ധയിൽപ്പെട്ട അഭിരാമി ആണ് ആദ്യം പ്രതികരിച്ചത്. ഇത് ശ്രദ്ധയിൽപെട്ട അമൃത അഭിരാമിയെ പിന്തിരിപ്പിച്ചു. "അഭിയേ, അത് വിട്ടേക്ക്. പോട്ടെ, ഇവർ ഇങ്ങനെ ചെയ്ത് ആസ്വദിക്കുകയാണ്. അവർ സന്തോഷമായിരിക്കട്ടെ", എന്നാണ് അമൃത സുരേഷ് അനുജത്തിയോട് ആയി പറഞ്ഞത്. 

നിലവിൽ അഭിനയത്തിലും ഒരു കൈനോക്കാനുള്ള തയ്യാറെടുപ്പിൽ ആണ് അമൃത സുരേഷ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ കുറച്ച് ദിവസമായി ആദിശക്തി തിയേറ്റർ എന്ന റിസർച്ച് കേന്ദ്രത്തിൽ ആയിരുന്നു അമൃത. ഇവിടെ  തെലുങ്ക് യുവതാരം നാ​ഗചൈതന്യ അക്കിനേനിയും ഉണ്ടായിരുന്നു. ഈ വർക്ക് ഷോപ്പിൽ നിന്നുള്ള നിരവധി വീഡിയോകളും അമൃത ഷെയർ ചെയ്തിരുന്നു. നിരവധി പേർ അമൃതയ്ക്ക് ആശംസ അറിയിച്ചപ്പോഴാണ് ചിലർ മോശം കമന്റുകളുമായി രം​ഗത്തെത്തിയത്. 

പബ്ലിക് ഫി​ഗറാകുമ്പോൾ പല അഭിപ്രായങ്ങൾ വരും, ഉൾകൊള്ളാനായില്ലെങ്കിൽ ഒതുങ്ങി ജീവിക്കുക: ഒമർ ലുലു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത