'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി

Published : Jul 24, 2026, 08:09 PM IST
Anandhi Ajay

Synopsis

വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയിൽ നിന്ന് താൻ അഭിനയിച്ച രംഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്തതിൽ തമിഴ് മിനിസ്ക്രീൻ താരം ആനന്ദി അജയ് കണ്ണീരണിഞ്ഞു. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ഇത് കൂടുതൽ വിഷമിപ്പിക്കുന്നുവെന്ന് താരം ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞു.

ചെന്നൈ: വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ജനനായകൻ എന്ന സിനിമയിൽ താൻ അഭിനയിച്ച രംഗങ്ങൾ പൂർണ്ണമായും വെട്ടിമാറ്റിയതിൽ കണ്ണീരണിഞ്ഞ് തമിഴ് മിനിസ്ക്രീൻ താരം ആനന്ദി അജയ്. തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമാണിത്. ഏഴ് മാസത്തെ വൈകലിനും ജൂലൈ 23-ലെ ഓൺലൈൻ ചോർച്ചയ്ക്കും ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. താൻ അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തതായി അറിഞ്ഞ ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താരം വിതുമ്പിക്കരഞ്ഞത്.

 

 

ഒരു വർഷത്തോളം ഷൂട്ട് ചെയ്ത സിനിമയ്ക്കായി ഒന്നര വർഷമായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ആനന്ദി വിശദീകരിച്ചു. മുൻപും പല സിനിമകളിൽ അഭിനയിച്ച രംഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും ഇത്രയും സങ്കടം തോന്നിയിട്ടില്ലെന്ന് അവർ പറഞ്ഞു. വിജയ് സാറിനൊപ്പമുള്ള കോംബിനേഷൻ സീനുകൾ തിയേറ്ററിൽ കാണാമെന്ന സന്തോഷത്തിലാണ് പോയതെന്നും എന്നാൽ രംഗങ്ങൾ നീക്കം ചെയ്തത് നിർഭാഗ്യകരമായിപ്പോയെന്നും താരം കൂട്ടിച്ചേർത്തു. ഭാവിയിൽ വിജയ് സിനിമകളിൽ അഭിനയിക്കുമെങ്കിൽ വീണ്ടും ശ്രമിക്കാമായിരുന്നു, എന്നാൽ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്നതാണ് കൂടുതൽ വിഷമിപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി. നേരത്തെ സൂര്യയുടെ കറുപ്പ് സിനിമയിൽ നിന്നും ഇത്തരത്തിൽ രംഗങ്ങൾ വെട്ടിമാറ്റിയതിന്റെ സങ്കടവും നടി പങ്കുവച്ചു.

വീഡിയോ വൈറലായതോടെ ആരാധകരും സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി രംഗത്തെത്തി. തമിഴ് ടെലിവിഷൻ രംഗത്ത് ശ്രദ്ധേയയായ ആനന്ദി അജയ് കാർത്തികൈ പെൺകൾ, കനാ കാണും കാലങ്ങൾ, ജോഡി നമ്പർ 1, മാനട മയിലാട തുടങ്ങിയ ഷോകളിലൂടെ പ്രശസ്തയാണ്. ക്ലാസിക്കൽ ഡാൻസറും യോഗ പ്രേമിയുമാണ് ഇവർ. അതേസമയം, വിജയ്, മമിത ബൈജു, പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജനനായകൻ ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 41 കോടിയും ആഗോളതലത്തിൽ 78.27 കോടി രൂപയും കളക്ട് ചെയ്തു. തമിഴ് പതിപ്പിൽ നിന്ന് മാത്രം 36.50 കോടി രൂപ നേടാനായി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഹി ഈസ് നോട്ട് ജസ്റ്റ് ആൻ ആക്ടർ, ഹീ ഈസ് ആൻ ഇമോഷൻ'; ആരാധകരെ പൊട്ടിക്കരയിപ്പിച്ച 1 മിനിറ്റ് !
'മാനം പണം കൊടുത്ത് വാങ്ങാനാവില്ല, 6 വർഷമായി അവൻ അങ്ങനെയാണ്..'; പരിഹാസ കമന്റിന് മാലാ പാർവതി