ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം; ആശംസിക്കാന്‍ ഒരുങ്ങിയിറങ്ങി താരനിര

Published : Dec 30, 2022, 10:11 AM ISTUpdated : Dec 30, 2022, 10:40 AM IST
ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം; ആശംസിക്കാന്‍ ഒരുങ്ങിയിറങ്ങി താരനിര

Synopsis

അനന്ദ് അംബാനിയുടെ വധു രാധിക മർച്ചന്റ് എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്‍റിന്‍റെയും ഷൈല മർച്ചന്റിന്റെയും മകളാണ്.

മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം വ്യാഴാഴ്ചയാണ് നടന്നത്. വിവാഹ നിശ്ചയത്തിന്‍റെ ആചാരപരമായ കര്‍മ്മങ്ങള്‍ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്. കഴിഞ്ഞ ദിവസം ആനന്ദും, രാധിക മര്‍ച്ചന്‍റും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിലയന്‍സ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു.

ആനന്ദ് അംബാനിയുടെ വധു രാധിക മർച്ചന്റ് എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്‍റിന്‍റെയും ഷൈല മർച്ചന്റിന്റെയും മകളാണ്. ഭരതനാട്യം നർത്തകിയാണ് ഇവര്‍. ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെന്‍ററില്‍ രാധികയുടെ അരങ്ങേറ്റം വന്‍ ചടങ്ങായി അംബാനി കുടുംബം നടത്തിയിരുന്നു. 

വിവാഹ നിശ്ചയത്തിന്‍റെ ഭാഗമായി മുംബൈയില്‍ അംബാനിയുടെ വസതിയായ ആന്റിലിയയില്‍ വലിയ പാര്‍ട്ടിയാണ് നടന്നത്. ബോളിവുഡ് മുന്‍നിര താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ഈ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷാരൂഖ് ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, രൺവീർ സിംഗ്, ഓർഹാൻ അവത്രമണി, സാഗരിക ഘാട്ട്‌ഗെ, സഹീർ ഖാൻ, അർമാൻ ജെയിൻ എന്നിങ്ങനെ വലിയ താര നിര തന്നെ ചടങ്ങിന് എത്തി. 

രാജകീയമായ ലുക്കിലാണ്  രൺബീർ ആലിയ ദമ്പതികള്‍ ചടങ്ങിന് എത്തിയത്.  കറുത്ത കുർത്തയും നെഹ്‌റു ജാക്കറ്റും ഡ്രെസ് ഷൂസും ധരിച്ചാണ് രൺബീർ ചടങ്ങിന് എത്തിയത്. ഐസ്-ബ്ലൂ നിറത്തിൽ അലങ്കരിച്ച ഷോർട്ട് പെപ്ലം കുർത്തിയും ഷരാര പാന്റും ധരിച്ചാണ് ആലിയ രണ്‍ബീറിനൊപ്പം കാണപ്പെട്ടത്.  ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

എംബ്രോയ്ഡറി ചെയ്ത കറുത്ത വെൽവെറ്റ് ജാക്കറ്റിനൊപ്പം കറുത്ത ടർട്ടിൽനെക്ക് സ്വെറ്ററും ബെല്‍ബോട്ടം പാന്‍റ്സും അടക്കം ധരിച്ചാണ് രൺവീർ സിംഗ് തന്‍റെ സ്ഥിരം സ്റ്റെലില്‍ വിവാഹ നിശ്ചയ പാര്‍ട്ടിക്ക് എത്തിയത്. കറുത്ത ബെററ്റ്, ഓറഞ്ച് നിറത്തിലുള്ള  സൺഗ്ലാസ്, ഡയമണ്ട് ഇയർ സ്റ്റഡുകൾ, ചെയിൻ, പാറ്റേൺ ചെയ്ത ലെതർ ഷൂസ് എന്നിവയും രണ്‍വീര്‍ ധരിച്ചിരുന്നു. 

വിവാഹ നിശ്ചയ ചടങ്ങിൽ ജാൻവി കപൂർ ദേശീ വസ്ത്രത്തിലാണ് എത്തിയത്. ബോർഡറുകളിൽ തിളങ്ങുന്ന ടസൽ അലങ്കാരങ്ങൾ കൊണ്ട് എംബ്രോയ്ഡറി ചെയ്ത ഒരു ഓംബ്രെ പിങ്ക് ഷിഫോൺ സാരിയാണ് ജാന്‍വി ധരിച്ചത്തിളങ്ങുന്ന പിങ്ക് ഡയമന്റുകളാൽ അലങ്കരിച്ച സ്ട്രാപ്പി പ്ലംഗിംഗ്-നെക്ക് ബ്ലൗസ് നടി ധരിച്ചിട്ടുണ്ടായിരുന്നു.

  അടിമുടി തിളങ്ങി ആന്റിലിയ; പുതുവത്സരാഘോഷത്തിന് ഒരുങ്ങി മുകേഷ്‌ അംബാനിയുടെ ആഡംബര ഭവനം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത