'മാതൃത്വത്തിന്റെ തണൽ കിട്ടിയിട്ട് 21 വർഷം'; അനശ്വരയ്ക്ക് സഹോദരിയുടെ ആശംസ

Published : Sep 08, 2023, 12:05 PM ISTUpdated : Sep 08, 2023, 12:15 PM IST
'മാതൃത്വത്തിന്റെ തണൽ കിട്ടിയിട്ട് 21 വർഷം'; അനശ്വരയ്ക്ക് സഹോദരിയുടെ ആശംസ

Synopsis

നിരവധി പേരാണ് അനശ്വരയ്ക്ക് ആശംസകളുമായി എത്തിയത്. 

യുവതാര നിരയിൽ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ തന്റേതായൊരിടം കണ്ടെത്തിയ അനശ്വര നിരവധി മികച്ച സിനിമകളിൽ ഭാ​ഗമായി. തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധനേടിയ അനശ്വര, ഉദാഹരണം സുജാതയിലും തിളങ്ങി. പിന്നീട് നിരവധി മികച്ച വേഷങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് പ്രേക്ഷക ഇഷ്ടത്തോടൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് 21ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ഈ അവസരത്തിൽ അനശ്വരയുടെ സഹോദരി ഐശ്വര്യ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

അനശ്വരയ്ക്ക് ഒപ്പമുള്ള രസകരമായ നിമിഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പങ്കുവച്ചാണ് ഐശ്വര്യയുടെ കുറിപ്പ്.  “എന്ത് എഴുതണമെന്നറിയില്ല… എനിക്ക് മാതൃത്വത്തിന്റെ തണൽ കിട്ടിയിട്ട് ഇന്നേക്ക് 21 വർഷം” എന്നാണ് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അനശ്വരയ്ക്ക് ആശംസകളുമായി എത്തിയത്. 

ഉദഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് അനശ്വര. ശേഷം തണ്ണീർ മത്തൻ ദിനങ്ങൾ (2019), സൂപ്പർ ശരണ്യ (2022) എന്നിവയിലൂടെ അനശ്വര ജനപ്രീതി നേടി. തൃഷ നായികയായ റാങ്കി (2022) എന്ന ചിത്രത്തിലൂടെ അനശ്വര തമിഴ് സിനിമയിലേക്കും എത്തി. നിലവിൽ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് അനശ്വര രാജൻ. 

സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു

ജയറാം നായകനായി എത്തുന്ന ഓസ്ലറിൽ ആണ് അനശ്വര നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം കോമ്പിനേഷന്‍ സീന്‍സ് ഉണ്ടെന്നാണ് അനൌദ്യോഗിക വിവരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും അനശ്വര രാജന്‍ അഭിനയിക്കുന്നുണ്ട്. 

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത