'ആ ഫോട്ടോയാണ് ഈ ഫോട്ടോ' : കുത്തിപ്പൊക്കിയ ഫോട്ടോയുമായി ലക്ഷ്മി നക്ഷത്ര

Web Desk   | Asianet News
Published : Mar 31, 2020, 11:14 PM IST
'ആ ഫോട്ടോയാണ് ഈ ഫോട്ടോ' : കുത്തിപ്പൊക്കിയ ഫോട്ടോയുമായി ലക്ഷ്മി നക്ഷത്ര

Synopsis

'ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപൊക്കിയതിനു കൂട്ടുകാരന്റെ കാല്‍ തല്ലി ഓടിച്ചു' എന്ന വാര്‍ത്ത ഉടനെ കേള്‍ക്കേണ്ടി വരും മിഷ്ടര്‍. എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ 2013ലെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക് അവതാരകരും. അവതാരകരില്‍ രഞ്ജിനി ഹരിദാസ് പേളി മാണി ആര്യ മിഥുന്‍ അശ്വതി തുടങ്ങിയവരെല്ലാം മലയാളിക്ക് സുപരിചിതരുമാണ്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരികയാണ് ലക്ഷ്മി നക്ഷത്ര. മിനി സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പഴയ ഫോട്ടോകളുടെ കുത്തിപ്പൊക്കല്‍ നടക്കുന്ന ഈ സമയത്ത് തന്റെ ഫോട്ടോ കുത്തിപ്പൊക്കിയത് ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

'ഫേസ്ബുക്കില്‍ പഴയ ഫോട്ടോ കുത്തിപൊക്കിയതിനു കൂട്ടുകാരന്റെ കാല്‍ തല്ലി ഓടിച്ചു' എന്ന വാര്‍ത്ത ഉടനെ കേള്‍ക്കേണ്ടി വരും മിഷ്ടര്‍. എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ 2013ലെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയുടെ ഇടതുകൈ ഒരു സ്ത്രീ പിടിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. അതെന്താണെന്ന് വിശദ്ദീകരിക്കുന്ന കുറിപ്പും താരം ഇട്ടിട്ടുണ്ട്. തന്റെ എം.ബി.എ പഠനകാലത്ത് കൊച്ചിയില്‍ പോയപ്പോള്‍ ഒരു ചേച്ചി കൈ നോക്കാന്‍ വന്നെന്നാണ് താരം പറയുന്നത്.

കുറിപ്പിങ്ങനെ,

'ആരും പേടിക്കണ്ട ഇത് ഞാന്‍ തന്നെ ആണ്.. ഒരു കൊച്ചി മറൈന്‍ ഡ്രൈവ് അപാരത!!  ങആഅ കാലം!!  കൊച്ചിയില്‍ പോയപ്പോ എന്നാ പിന്നെ മറൈന്‍ ഡ്രൈവ് പോയേക്കാമെന്നായി !!. അപ്പോളല്ലേ കൈ നോക്കി തരാം എന്ന് പറഞ്ഞു ചേച്ചിടെ മാസ്സ് എന്‍ട്രി. കൈ നോക്കി ''കുട്ടീടെ 3 കുട്ടികള്‍ക് സുഖമല്ലേ''? എന്ന ആദ്യത്തെ ചോദ്യത്തില്‍ തന്നെ എന്റെ ചിരി പൊട്ടി. ആ ഫോട്ടം ആണ് ഈ ഫോട്ടം. ചേച്ചി കഥ പറഞ്ഞു കൊണ്ടേ ഇരുന്നു ! തുടരട്ടെ എന്ന് ഞാനും.. ചുമ്മാ കേട്ടോണ്ടിരിക്കാലോ! പിന്നെ ബാക്കി കഥ.. ഓഹ് എന്റമ്മോ ഭീകരം!. ഞാന്‍ എന്റെ ഭാവിയും അറിഞ്ഞില്ല, വര്‍ത്തമാനവും നടന്നില്ല.. പക്ഷേ പച്ച ഉടുപ്പിട്ട ഒരു ഭൂതത്തിനെ മാത്രം എല്ലാരും ഫ്രീ ആയിട്ടു കണ്ടില്ലേ'

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍