മിഥുന് പിറന്നാള്‍ മധുരമേകി വീട്ടുകാര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Web Desk   | Asianet News
Published : May 05, 2020, 10:45 PM IST
മിഥുന് പിറന്നാള്‍ മധുരമേകി വീട്ടുകാര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞിട്ടുണ്ട്. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും ടിക് ടോക്കിലൂടെ ആരാധകര്‍ക്ക് പ്രിയംങ്കരാണ്.

ഒരു സിനിമാ നടന്‍ എന്നതിലുപരിയായി മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിഥുന്‍ രമേഷ്. സീരിയല്‍മേഖലയില്‍ നിന്നുമാണ് മിഥുന്‍ സിനിമയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലെ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്തിനുശേഷം, മലയാള സിനിമയില്‍ മിഥുന്‍ സജീവമായിരുന്നു. എന്നാല്‍ നടനെന്നതിനേക്കാള്‍ താരത്തെ ജനഹൃദയങ്ങളില്‍ സ്ഥാപിച്ചത് അവതാരകന്‍ എന്ന രീതിയിലായിരുന്നു. താരത്തിന്‍റെ പിറന്നാളാഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ദുബായിലേക്ക് താമസംമാറിയ താരം ദുബായ് ഹിറ്റ് എഫ്.എമ്മിലൂടെയാണ് വീണ്ടും പ്രേക്ഷകര്‍ക്കിടയിലേക്ക് ശബ്ദമായെത്തുന്നത്, അവിടെനിന്നുമാണ് മിഥുന്‍ കോമഡി ഉത്സവത്തിന്റെ അവതാരകനായെത്തുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും ടിക് ടോക്കിലൂടെ ആരാധകര്‍ക്ക് പ്രിയംങ്കരാണ്.

താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍മീഡിയയും വീട്ടുകാരും അടിപൊളിയാക്കിമാറ്റിയിരിക്കുകയാണ്. ലോകമെങ്ങും തരംഗമായിരിക്കുന്ന മണി ഹെയ്‌സ്റ്റ് സിരീസിന്റെ തീമിലുള്ള കേക്കും, വീട്ടലങ്കാരവുമാണ് ഭാര്യയും മകളും മിഥുനായി ഒരുക്കിയത്. കൂടാതെ ഭാര്യ ലക്ഷ്മി പങ്കുവച്ച മിഥുന്റെ ജീവചരിത്രവീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മിഥുന്റെ അഭിനയജീവിതവും വിവാഹവും പാചകവും ടിക് ടോകും ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത