'കുക്കൂ..കുക്കൂ..'; എൻജോയ് എൻചാമിക്ക് ചുവടുവച്ച് ഏഞ്ചലും

Published : Apr 02, 2021, 10:09 AM IST
'കുക്കൂ..കുക്കൂ..'; എൻജോയ് എൻചാമിക്ക് ചുവടുവച്ച് ഏഞ്ചലും

Synopsis

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തി വൈകാതെ പുറത്തുപോയ താരമാണ് ഏഞ്ചൽ തോമസ്. 

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായി എത്തി വൈകാതെ പുറത്തുപോയ താരമാണ് ഏഞ്ചൽ തോമസ്. എന്നാൽ കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഏഞ്ചലിന് സാധിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ വളരെ ഊർജ്ജസ്വലതയോടെ ഗെയിം കളിച്ച ഏഞ്ചലിന് പിന്നീട് സംഭവിച്ച ഉത്സാഹക്കുറവായിരുന്നു ബിഗ് ബോസിന് പുറത്തേക്കുള്ള വഴി ഒരുക്കിയത്. 

ബിഗ് ബോസിൽ എത്തിയ ശേഷം നിരവധി ആരാധകരാണിപ്പോൾ ഏഞ്ചലിനുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായ എൻജോയ് എൻചാമി എന്ന തമിഴ് റാപ്പ് സോങ്ങിന് ചുവടുകളുമായി എത്തിയിരിക്കുകയാണ് ഏഞ്ചൽ. കുറച്ച് കുട്ടികളും താരത്തിനൊപ്പം രംഗത്ത് എത്തുന്നുണ്ട്. 

നാല് ആഴ്ചകൊണ്ട് എട്ട് കോടിയിൽ അധികം ആളുകൾ  കണ്ട പാട്ടിന്റെ ഏഞ്ചൽ വേർഷനും ആരാധകർ ഏറ്റെടുക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് ശ്രീലങ്കയിലേക്ക് ജോലിക്ക് പോയ കര്‍ഷകരുടെ  സംസ്കാരവും തുടർന്നുള്ള ജീവിതവും പാട്ടിലെ വരികളിലൂടെ പറയുന്നത്. കർഷകന്റെ രോദനം അടയാളപ്പെടുത്തുന്ന സംഗീതാവതരണത്തിന് അർത്ഥമറിഞ്ഞും അറിയാതെയും വലിയ പിന്തുണയാണ് ലഭിക്കുന്നത്

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക