'ഠായില്ലാത്ത മുട്ടായികള്‍' ആറാം പതിപ്പിലേക്ക്; സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

Web Desk   | Asianet News
Published : Apr 01, 2021, 08:27 PM IST
'ഠായില്ലാത്ത മുട്ടായികള്‍' ആറാം പതിപ്പിലേക്ക്; സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

Synopsis

മഴയുറുമ്പുകളുടെ രാജ്യം, 'ഠാ'യില്ലാത്ത മുട്ടായികള്‍ എന്നിവയാണ് അശ്വതിയുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 'ഠാ'യില്ലാത്ത മുട്ടായികള്‍ വിജയകരമായി ആറാം പതിപ്പിലേക്കെത്തുന്ന സന്തോഷമാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്.

അവതാരക എന്ന നിലയില്‍ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന ഫാമിലി എന്‍റര്‍ടെയ്‍നര്‍ പരമ്പരയിലൂടെ അഭിനയത്തിലും  ഇപ്പോള്‍ സജീവമാണ് അവര്‍. ഒരു എഴുത്തുകാരി കൂടിയായ അശ്വതിയുടെ കുറിപ്പുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകശ്രദ്ധ നേടാറുണ്ട്. പൊതു വിഷയങ്ങളില്‍ പലപ്പോഴും നിലപാടുകള്‍ തുറന്നുപറയാറുള്ള അശ്വതിക്ക് സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുമുണ്ട്.

മഴയുറുമ്പുകളുടെ രാജ്യം, 'ഠാ'യില്ലാത്ത മുട്ടായികള്‍ എന്നിവയാണ് അശ്വതിയുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 'ഠാ'യില്ലാത്ത മുട്ടായികള്‍ വിജയകരമായി ആറാം പതിപ്പിലേക്കെത്തുന്ന സന്തോഷമാണ് അശ്വതി കഴിഞ്ഞദിവസം പങ്കുവച്ചത്. വളരെയധികം നിരൂപക പ്രശംസ ലഭിച്ച 'ഠാ'യില്ലാത്ത മുട്ടായികള്‍, അശ്വതിയുടെ ആരാധകരും സാഹിത്യലോകവും ഇരുകയ്യും നീട്ടി സ്വീകരിച്ച പുസ്തകമാണ്. പതിനെട്ട് കഥകളെ കൂട്ടിയോജിപ്പിച്ച പുസ്തകമാണിത്. പുസ്തകം വായിച്ച ആരാധകരൊക്കെ അശ്വതിയുടെ പോസ്റ്റിന് കമന്‍റുകളുമായി എത്തുന്നുണ്ട്.

'അങ്ങനെ ആറാം പതിപ്പിലെത്തുന്നു' എന്ന് മാത്രമുള്ള ക്യാപ്ഷനോടെയാണ് അശ്വതി ഏറ്റവും പുതിയ പതിപ്പിന്റെ കവര്‍ പങ്കുവച്ചത്. ഒറ്റയിരിപ്പിന് മുഴുവനും വായിച്ചെന്നും, ചില ഭാഗങ്ങള്‍ ഒരുപാട് തവണ വായിച്ചെന്നും ചിലര്‍ പോസ്റ്റിന് കമന്‍റിടുന്നുണ്ട്. ഒട്ടും മടുപ്പിക്കാത്ത പുസ്‌കമാണെന്നും ജീവനുള്ള കഥകളാണെന്നുമെല്ലാമാണ് വായനക്കാര്‍ പറയുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക