'ശരീരഭാരം കുറച്ചപ്പോൾ പഴയതിനേക്കാൾ ചെറുപ്പമായപോലെ തോന്നുന്നു'; പോസ്റ്റ് പങ്കുവെച്ച് അന്ന രേഷ്മ രാജൻ

Published : Oct 21, 2025, 06:00 PM IST
anna reshma rajan

Synopsis

'അങ്കമാലി ഡയറീസ്' ഫെയിം അന്ന രാജൻ കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ചതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശരീരഭാരം കുറച്ചപ്പോൾ പഴയതിനേക്കാൾ ചെറുപ്പമായപോലെ തോന്നുന്നുവെന്ന് അന്ന രേഷ്മ രാജൻ കുറിച്ചു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അന്ന രേഷ്മ രാജൻ. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ലിച്ചി എന്നും അന്ന രേഷ്മ രാജൻ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് അന്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാവുന്നത്. ശരീരഭാരം കൂടിയതിന്റെ പേരിൽ ഓൺലൈൻ മാധ്യമങ്ങളുടെയും ചില യൂട്യൂബർമാരുടെയും ചർച്ച വിഷയമായിരിന്നു അന്ന രേഷ്മ രാജൻ. മാത്രമല്ല ഉദ്ഘാനത്തിന് എത്തുമ്പോൾ താരം ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും നിരവധി കമന്റുകളും സൈബർ അറ്റാക്കുകളും അന്ന രാജൻ നേരിട്ടിരുന്നു. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് താനെന്നും, കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചതാണെന്നുമാണ് അന്ന രാജൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

‘ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് ഞാൻ’

"ശരീരഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം കഠിനാധ്വാനം ചെയ്തു. ഇപ്പോൾ വളരെ സന്തോഷമുണ്ട്. ശരീരം വളരെയധികം ആരോഗ്യമുള്ളതായി തോന്നുന്നു. ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ് ഞാൻ. ശരീരഭാരം കുറച്ചപ്പോൾ പഴയതിനേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു, ഇപ്പോൾ ഏറെ ആത്മവിശ്വാസം തോന്നുന്നുവെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഇപ്പോഴും താൻ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം എനിക്ക് പോകാനുണ്ട്.  ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർത്ഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി.

 

 

എല്ലാ യൂട്യൂബർമാരോടും, എന്നെ ഉപയോഗിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും ഒരു കാര്യം ഞാൻ പറയാനാഗ്രഹിക്കുന്നു. ഞാൻ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്നെനിക്ക് അറിയുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക. പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക, പക്ഷേ അത് ദയയുള്ളതാവട്ടെ." അന്ന രാജൻ കുറിച്ചു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ