കുടുക്കിലെ പാട്ടിന് ചുവടുമായി അനൂപും കൂട്ടുകാരനും- വീഡിയോ

Web Desk   | Asianet News
Published : Jun 12, 2021, 06:19 PM IST
കുടുക്കിലെ പാട്ടിന് ചുവടുമായി അനൂപും കൂട്ടുകാരനും- വീഡിയോ

Synopsis

സീതാകല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അനൂപിന് ബിഗ് ബോസ് വഴി വലിയൊരുകൂട്ടം ആരാധകരെ സ്വന്തമാക്കാനും സാധിച്ചു.

ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളുടെ പേര് ചോദിച്ചാൽ പലരും പറയുന്ന ഒരു പേര് അനൂപ് കൃഷ്ണന്‍റേതായിരിക്കും. ഇടയ്ക്ക് കുറച്ച് അമിത ദേഷ്യം പ്രകടിപ്പിച്ചതിന് പ്രേക്ഷകരിൽ നിന്ന് ചെറിയ തല്ലും തലോടലുമെല്ലാം കിട്ടിയെങ്കിലും ആദ്യാവസാനം മികച്ച മത്സരാർത്ഥിയായിരുന്നു അനൂപ്. 

സീതാ കല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അനൂപിന്  ബിഗ് ബോസ് വഴി വലിയൊരുകൂട്ടം ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. ഫൈനലിസ്റ്റുകളിൽ ഒരാളായ അനൂപ് ഇപ്പോൾ പ്രേക്ഷകരുടെ വിധി എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ്. 

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ഒരു വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന കുടുക്ക് എന്ന ചിത്രത്തിലെ 'തെയ്തക... തെയ്തക..' എന്ന വൈറൽ ഗാനത്തിന് നൃത്തം വയ്ക്കുകയാണ് അനൂപും സുഹൃത്തും. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

കൃഷ്ണശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'കുടുക്ക് 2025'. അള്ള് രാമചന്ദ്രന് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയും സ്വാസികയും നായികമാരായി എത്തുന്നു. ഇതേ ഗാനത്തിന് കൃഷ്ണശങ്കറും ദുർഗയും ചുവടുവച്ച് വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍