ഒന്‍പത് വര്‍ഷം മുന്‍പ് ഒരു പ്രണയദിനത്തില്‍; ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പെപ്പെ

Published : Feb 14, 2023, 10:36 AM IST
ഒന്‍പത് വര്‍ഷം മുന്‍പ് ഒരു പ്രണയദിനത്തില്‍; ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പെപ്പെ

Synopsis

ഹാപ്പി വാലൻന്‍റൈന്‍ ഡേ മൈ ഡിയര്‍ ഖുറേഷി, ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ... 

കൊച്ചി: വാലൻന്‍റൈന്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടന്‍ ആന്‍റണി വര്‍ഗീസ് പെപ്പെ. തന്‍റെ പ്രണയകാലത്തെ ചിത്രമാണ് ആന്‍റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആന്‍റണിയും ഭാര്യ അനീഷയുമാണ് ചിത്രത്തിലുള്ളത്. 

ഹാപ്പി വാലൻന്‍റൈന്‍ ഡേ മൈ ഡിയര്‍ ഖുറേഷി, ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ... ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ് എന്ന് പോസ്റ്റില്‍ ആന്‍റണി വര്‍ഗീസ് എഴുതുന്നു. 

2021  ഓഗസ്റ്റിലാണ് ആന്‍റണി വര്‍ഗീസ് അനീഷയെ വിവാഹം കഴിച്ചത്. ഇരുവരും സ്കൂള്‍ കാലം മുതല്‍ അടുത്തറിയുന്നവരായിരുന്നു. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആന്‍റണി വര്‍ഗ്ഗീസ് ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവ നടനാണ്. പൂവനാണ് താരത്തിന്‍റെ അവസാനം ഇറങ്ങിയ ചിത്രം. 

സ്ക്രീനിലെ അടിപിടി നിര്‍ത്തിക്കൂടേയെന്ന് ബാബു ആന്‍റണി; ആരാണ് ഈ പറയുന്നതെന്ന് പെപ്പെ: വീഡിയോ

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത