ചുള്ളനായി സൂര്യ; സിരുത്തൈ ശിവ ചിത്രത്തിലെത്തുന്നത് ഈ ലുക്കില്‍

Published : Feb 13, 2023, 08:50 PM IST
ചുള്ളനായി സൂര്യ; സിരുത്തൈ ശിവ ചിത്രത്തിലെത്തുന്നത് ഈ ലുക്കില്‍

Synopsis

3ഡിയിലും 2ഡിയിലുമായി 13 ഭാഷകളില്‍ ഒരേ സമയം റിലീസ്

സൂര്യയുടേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സിരുത്തൈ ശിവയാണ്. രജനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പല ഷെഡ്യൂളുകളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട് അണിയറക്കാര്‍. ചിത്രത്തിന്‍റെ നിലവിലെ ഷെഡ്യൂള്‍ ചെന്നൈയിലാണ്. ആക്ഷന് പ്രാധാന്യമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഈ ഷെഡ്യൂള്‍ ഫെബ്രുവരി 10 ന് ആണ് ആരംഭിച്ചത്. ഇപ്പോഴിതാ ഷെഡ്യൂളിനിടെയുള്ള സൂര്യയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. 

ഹെയര്‍സ്റ്റൈലിലും താടിയിലുമൊക്കെ പുതിയ സ്റ്റൈലിംഗോടെയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തുന്നത്. കൂടാതെ ചിത്രത്തിനുവേണ്ടി ശാരീരികമായി ഏറെ ഫിറ്റ് ആയിട്ടുമുണ്ട് അദ്ദേഹം. വെളുത്ത നിറത്തിലുള്ള സില്‍ക്കി ഷോര്‍ട്ട് കുര്‍ത്തയാണ് പുറത്തെത്തിയ ചിത്രങ്ങളില്‍ സൂര്യയുടെ വേഷം. സൂര്യയുടെ കരിയറിലെ 42-ാം ചിത്രമാണ് ഇത്. നിലവിലെ ഷെഡ്യൂളിന് ചെന്നൈയില്‍ വലിയൊരു സെറ്റ് ആണ് ഒരുക്കപ്പെട്ടിട്ടുള്ളത്. ഒരു വിമാനത്തിന്‍റെ അകത്തളത്തിന്‍റെ മാതൃകയിലുള്ളതാണ് ഈ സെറ്റ്. ഇവിടുത്തെ ചിത്രീകരണം ഒരാഴ്ചയോളം ഉണ്ടാവും.

ALSO READ : ഹിറ്റിലേക്ക് 'സ്‍ഫടികം 4 കെ'; കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

ബോളിവുഡ് താരം ദിഷ പഠാനിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. ദിഷയുടെ കോളിവുഡ് അരങ്ങേറ്റവുമാണ് ഇത്. ആയോധന കലകള്‍ പരിശീലിക്കുന്ന തന്‍റെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ദിഷ അടുത്തിടെ പങ്കുവച്ചിരുന്നു. ചിത്രത്തിലെ ദിഷയുടെ കഥാപാത്രത്തിനും ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ളതായാണ് വിവരം. ചിത്രത്തിലെ പിരിയോഡിക് രം​ഗങ്ങള്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ചിത്രീകരിക്കാനാണ് അണിയറക്കാരുടെ പ്ലാന്‍. 2023 പകുതിയോടെയാവും ചിത്രം തിയറ്ററുകളില്‍ എത്തുക. അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരിക്കും ഈ ചിത്രം. 3ഡിയിലും 2ഡിയിലുമായി 13 ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ പ്ലാന്‍.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത