ഹെയര്‍ സ്റ്റൈലില്‍ ഞെട്ടിച്ച് മലയാളികളുടെ പ്രിയതാരം

Published : Sep 12, 2023, 04:28 PM IST
ഹെയര്‍ സ്റ്റൈലില്‍ ഞെട്ടിച്ച് മലയാളികളുടെ പ്രിയതാരം

Synopsis

ആര്‍ഡിഎക്സ് ആണ് അദ്ദേഹത്തിന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം

എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ നടനാണ് ആന്‍റണി വര്‍ഗീസ്. ഓണം റിലീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ആര്‍ഡിഎക്സ് ആണ് അദ്ദേഹത്തിന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം. മൂന്ന് ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഡോണി ആയാണ് ആന്‍റണി സ്ക്രീനിലെത്തിയത്. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തന്‍റെ പുതിയ ചിത്രങ്ങള്‍ വൈറല്‍ ആവുകയാണ്.

ഹെയര്‍ സ്റ്റൈലിലാണ് ആന്‍റണി പരീക്ഷണം നടത്തിയിരിക്കുന്നത്. മുടി പകുത്ത് പിന്നി കെട്ടുന്ന കോണ്‍റോസ് സ്റ്റൈലാണ് താരം പരീക്ഷിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ വേഗത്തില്‍ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഇത് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പ് ആണോയെന്ന് ആരാധകരില്‍ പലരും ചോദിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമല്ല.

 

അതേസമയം ഓണം റിലീസ് ആയി ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ആര്‍ഡിഎക്സ് മികച്ച വിജയമാണ് നേടിയത്. ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം ടിനു പാപ്പച്ചന്‍റെ ചാവേര്‍ ആണ് ആന്‍റണിയുടെ അടുത്ത റിലീസ്. കുഞ്ചാക്കോ ബോബന്‍ ആണ് ചിത്രത്തിലെ നായകന്‍.

ALSO READ : കേരളത്തില്‍ 'പഠാനോ'ളം ഓളമുണ്ടാക്കിയോ 'ജവാന്‍'? 5 ദിവസത്തെ കളക്ഷന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക