നവവധുവായി അണിഞ്ഞൊരുങ്ങി അനുമോൾ; വിവാഹമോ എന്ന് ആരാധകർ

Published : May 10, 2021, 05:29 PM IST
നവവധുവായി അണിഞ്ഞൊരുങ്ങി അനുമോൾ; വിവാഹമോ എന്ന് ആരാധകർ

Synopsis

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ടതാരം അനുമോളുടെ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാകാറുണ്ട്. വിവാഹ വേഷത്തിൽ നവ വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് അങ്ങനെ പറന്നു നടക്കുന്നത്. ചിത്രങ്ങൾക്ക് പിന്നാലെ ചില യൂട്യൂബ് ചാനലുകളിൽ അനുവിന്റെ വിവാഹ വാർത്തയുമെത്തി. ഇക്കാര്യത്തില്‍ അനുമോള്‍ തന്നെ പ്രതികരണവുമായി എത്തി.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ടതാരം അനുമോളുടെ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാകാറുണ്ട്. വിവാഹ വേഷത്തിൽ നവ വധുവായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് അങ്ങനെ പറന്നു നടക്കുന്നത്. ചിത്രങ്ങൾക്ക് പിന്നാലെ ചില യൂട്യൂബ് ചാനലുകളിൽ അനുവിന്റെ വിവാഹ വാർത്തയുമെത്തി. ഇക്കാര്യത്തില്‍ അനുമോള്‍ തന്നെ പ്രതികരണവുമായി എത്തി.

ഫോട്ടോകള്‍ എല്ലാവരുടെയും വലിയ സംശയത്തിനിടയാക്കി. കൊവിഡ് പശ്ചാത്തലത്തിൽ ആരേയും അറിയിക്കാതെ അനുവിന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു അധികപേരും കരുതിയത്. അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരാളോടൊപ്പമുള്ള ചിത്രങ്ങളുമായി അനുവിന്റെ ഇൻസ്റ്റഗ്രാമിൽ ചോദ്യങ്ങളുമായി ആരാധകർ എത്തി. എന്നാൽ ആദ്യമൊന്നും അനു ആരോടും ഒന്നും മിണ്ടിയില്ല. എന്നാൽ പിന്നീട് താൻ അഭിനയിച്ച പരസ്യ ചിത്രത്തിലെ ഫോട്ടോകളാണ് പുറത്തുവന്നതെന്ന് അനു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിക്കുകയായിരുന്നു.

'ഇതാണ് സംഭവം, ഒന്ന് കാണൂട്ടോ എന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ് കുറച്ചുപേർ പാടി നടക്കുന്നുണ്ട്, എന്റെ വിവാഹം ആകുമ്പോ ഞാൻ അറിയിക്കാം' എന്നായിരുന്നു അനുവിന്റെ കുറിപ്പ്. എന്തായാലും കുറിപ്പുമായി അനു എത്തിയതോടെ ആരാധകരുടെ പരിഭവം മാറി. ഞങ്ങളോട് പറയാതെ ഇനി വിവാഹം കഴിക്കരുതെന്നൊക്കെ ആയിരുന്നു ചിലരുടെ കമന്റ്. 


മലയാള ടെലിവിഷനിൽ ജനപ്രിയ താരങ്ങളിലൊരാളാണ് അനുമോൾ.  അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ  അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനുമോള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'വേദനയ്ക്കും അപ്പുറം, ബോഡി ഷെയ്മിങ്ങും പരിഹാസവും ജീവഭയമുണ്ടാക്കുന്നു'; സൈബറാക്രമണത്തിൽ ‍‍ഡിജെ സന
'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി; ഒടുവിൽ തുറന്നു പറച്ചിൽ !