ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം, മുത്തശ്ശിക്ക് അരികില്‍ നിൽക്കുന്ന സുന്ദരിയെ മനസിലായോ

Web Desk   | Asianet News
Published : Feb 13, 2021, 09:51 AM IST
ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം, മുത്തശ്ശിക്ക് അരികില്‍ നിൽക്കുന്ന സുന്ദരിയെ മനസിലായോ

Synopsis

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് അനുപമ. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം ആരാധകർക്കായി നൽകി. 

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്. പലപ്പോഴും താരങ്ങൾ അവരുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരൻ പങ്കുവച്ച ഒരു ചിത്രമാണ്  ശ്രദ്ധ കവരുന്നത്. 

മുത്തശ്ശിയും അനുജനും അരികിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.താരത്തിന്റെ അച്ഛനാണ് ചിത്രം പകർത്തിയിരിക്കുന്നത്. 

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് അനുപമ. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം ആരാധകർക്കായി നൽകി. അടുത്തിടെ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന ഹ്രസ്വ ചിത്രത്തിലൂടെ അനുപമ വീണ്ടും ശ്രദ്ധയാകർഷിച്ചിരുന്നു. 'മണിയറയിലെ അശോകൻ'ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍