അനശ്വരതാരം ജയനെ അനുകരിച്ച് സിദ്ധാര്‍ത്ഥ് പ്രഭു; കയ്യടിച്ച് സോഷ്യല്‍മീഡിയ

Web Desk   | Asianet News
Published : Feb 12, 2021, 11:15 PM IST
അനശ്വരതാരം ജയനെ അനുകരിച്ച് സിദ്ധാര്‍ത്ഥ് പ്രഭു; കയ്യടിച്ച് സോഷ്യല്‍മീഡിയ

Synopsis

അങ്ങാടി എന്ന സിനിമയിലെ ജയന്റെ ക്യാരക്ടര്‍ അഡാപ്‌റ്റേഷനാണ് ഒരു ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനകംതന്നെ സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു.

മിനിസ്‌ക്രീനിലെ കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാകാറുണ്ട്. ഇനിയിപ്പോ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നുവന്നവരാണെങ്കില്‍ പറയുകയും വേണ്ട. തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് എത്ര ഇഷ്ടമാണോ അതുപോലെ കാര്യമാണ് മീനാക്ഷിയേയും കണ്ണനേയും. സഹോദരരായ ഇരുവരും ഇപ്പറഞ്ഞതുപോലെ ക്യാമറയ്ക്ക് മുന്നിലൂടെ വളര്‍ന്നു വന്നവരാണ്. രണ്ടുപേരും സ്വന്തം വീട്ടിലുള്ള കുട്ടികളെപ്പോലെയാണ് പ്രേക്ഷകര്‍ക്ക്. സഹോദരങ്ങള്‍ ആയതിനാല്‍ത്തന്നെ സിദ്ധാര്‍ത്ഥും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയില്‍ കാണാം. അടുത്തിടെയാണ് മീനാക്ഷി പരമ്പരയില്‍നിന്നും പിന്മാറിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

അങ്ങാടി എന്ന സിനിമയിലെ ജയന്റെ ക്യാരക്ടര്‍ അഡാപ്‌റ്റേഷനാണ് ഒരു ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് ചെയ്തിരിക്കുന്നത്. അങ്ങാടി സിനിമയിലെ എക്കാലത്തേയും ഹിറ്റ് ഇംഗ്ലീഷ് ഡയലോഗായ 'മേ ബി വീ ആര്‍ പൂവര്‍, കൂലീസ്.. ബട്ട് വീ ആര്‍ നോട്ട് ബെഗ്ഗേര്‍സ്...' എന്ന ഡയലോഗാണ് ചിത്രത്തിന് സിദ്ധാര്‍ത്ഥ് ക്യാപ്ഷനിട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ ഡയലോഗ് അടിക്കാന്‍ എന്താണ് കാര്യമെന്നാണ് പരമ്പരയിലെ സഹതാരമായ സാഗര്‍ സൂര്യ ചോദിക്കുന്നത്. കൂടാതെ തട്ടീം മുട്ടീം പരമ്പരയുടെ ആരാധകരെല്ലാംതന്നെ താരത്തിന് കമന്റുമായെത്തിയിട്ടുണ്ട്. ഒരു രക്ഷയുമില്ലാത്ത മേക്കോവറാണെന്നാണ് എല്ലാവരും പറയുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍