'മേരിയേയും മലരിനെയും ഓർമയുണ്ടോ?' സായി പല്ലവിയ്‌ക്കൊപ്പമുള്ള ചിത്രവുമായി അനുപമ

Web Desk   | Asianet News
Published : Oct 18, 2020, 07:34 PM ISTUpdated : Oct 18, 2020, 07:36 PM IST
'മേരിയേയും മലരിനെയും ഓർമയുണ്ടോ?' സായി പല്ലവിയ്‌ക്കൊപ്പമുള്ള ചിത്രവുമായി അനുപമ

Synopsis

അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്. 

പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. മലയാളത്തിലൂടെയാണ് രണ്ടുപേരും ബി​ഗ് സ്ക്രീനിനേക്ക് എത്തിയതെങ്കിലും അന്യഭാഷാ ചിത്രങ്ങളിലാണ് ഇരുവരും  സജീവം. എന്നാൽ, മലയാളികൾക്ക് ഇപ്പോഴും ഇരുവരും മേരിയും മലരുമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അനുപമയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. "ആരെങ്കിലും മലരിനെയും മേരിയേയും ഓർമിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്"ചിത്രം പങ്കുവച്ച് അനുപമ കുറിച്ചു. 

ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്. ഇഷ്ട നായികമാർ ഒന്നിച്ചുള്ള ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍