കുഞ്ഞ് മാലാഖ എത്തിയ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി കോലിയും അനുഷ്കയും, ചിത്രങ്ങൾ വൈറൽ

Web Desk   | Asianet News
Published : Jan 22, 2021, 12:15 PM ISTUpdated : Jan 22, 2021, 12:21 PM IST
കുഞ്ഞ് മാലാഖ എത്തിയ ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി കോലിയും അനുഷ്കയും, ചിത്രങ്ങൾ വൈറൽ

Synopsis

അടുത്തിടെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോ എടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്‍തതിന് എതിരെ അനുഷ്‍ക ശര്‍മ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.  

ങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാൾ എത്തിയതിന്റെ ത്രില്ലിലാണ് വിരാട് കോ‌ലിയും അനുഷ്കയും. ജനുവരി 11 നാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ മകളുടെ ജനനശേഷം ആദ്യമായി ക്യാമറകൾക്കു മുന്നിൽ എത്തിയിരിക്കുകയാണ് ഇരുവരും. മുംബൈയിലെ ഘർ സ്ഥലത്തുളള ഒരു ക്ലിനിക്കിനു പുറത്തുവച്ചാണ് ഇരുവരും ക്യാമറ കണ്ണുകളിലുടക്കിയത്. 

ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വളരെ സിംപിൾ ലുക്കിലായിരുന്നു ഇരുവരും. അമ്മയായതിന്റെ സന്തോഷം അനുഷ്കയുടെ മുഖത്ത് പ്രകടമായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ക്യാമറകൾക്കു മുന്നിലെത്തിയത്. തങ്ങളുടെ സ്വകാര്യത സംരക്ഷിച്ചതിന് പാപ്പരാസികൾക്ക് ഇരുവരും നന്ദി പറയുകയും ചെയ്തു.

കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന് ഫോട്ടോഗ്രാഫർമാരോട് കോലിയും അനുഷ്കയും അഭ്യർത്ഥിച്ചിരുന്നു. തങ്ങൾ രണ്ടുപേരുടെയും ചിത്രങ്ങളോ വീഡിയോയോ എടുക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും എന്നാൽ കുട്ടിയുമായി ബന്ധപ്പെട്ട് അത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്നും ഇരുവരും ആവശ്യപ്പെടുകയായിരുന്നു.

അടുത്തിടെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോ എടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്‍തതിന് എതിരെ അനുഷ്‍ക ശര്‍മ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക