'എന്റെ സാമ്രാജ്യത്തിലെ പടനായകൻ'; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് അനുശ്രീ

Web Desk   | Asianet News
Published : Jan 15, 2021, 01:22 PM ISTUpdated : Jan 15, 2021, 04:13 PM IST
'എന്റെ സാമ്രാജ്യത്തിലെ പടനായകൻ'; വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് അനുശ്രീ

Synopsis

2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപ് അനുശ്രീ പങ്കുവച്ചിരുന്നു. 

വീട്ടിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ച് നടി അനുശ്രീ. സഹോദരൻ അനൂപിനും ഭാര്യ ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്.  കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നാണ് രസകരമായി അനുശ്രീ കുറിക്കുന്നത്.

2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപ് അനുശ്രീ പങ്കുവച്ചിരുന്നു. ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൂന്നാർ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക