ഗിറ്റാര്‍ വേദിയില്‍ തല്ലിപ്പൊട്ടിച്ച് ഗായകന്‍ എപി ധില്ലൻ; സോഷ്യല്‍ മീഡിയ രോഷത്തില്‍ - വീഡിയോ

Published : Apr 16, 2024, 10:04 AM IST
ഗിറ്റാര്‍ വേദിയില്‍ തല്ലിപ്പൊട്ടിച്ച് ഗായകന്‍ എപി ധില്ലൻ; സോഷ്യല്‍ മീഡിയ രോഷത്തില്‍ - വീഡിയോ

Synopsis

നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ എപി തൻ്റെ ഗിറ്റാർ സ്റ്റേജിൽ തകർത്തതിൽ രോഷം പങ്കുവച്ചു. "നിങ്ങളെ ഇത്തരം ഒരു നിലയിലേക്ക് കൊണ്ടുവന്ന കാര്യങ്ങളെ ബഹുമാനിക്കുക.

ഇൻഡിയോ: പഞ്ചാബി ഗായകനും റാപ്പറുമായ എപി ധില്ലൻ ഒരു ലൈഫ് പെര്‍ഫോമന്‍സിനിടെ തൻ്റെ ഗിറ്റാർ തല്ലി തകർക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി സംഗീത പ്രേമികളാമ്  ഈ നടപടിയെ വിമർശിച്ച് രംഗത്ത് എത്തിയത്. ഇതോടെ എപി ധില്ലന്‍റെ നടപടി വിവാദമായിരിക്കുകയാണ്.

ഏപ്രിൽ 15 തിങ്കളാഴ്‌ച എപി ധില്ലൻ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലില്‍ ഗിറ്റാര്‍ തല്ലി തകര്‍ക്കുന്ന വീഡിയോ പങ്കിട്ടത്. വേദിയിൽ എപിയ്‌ക്കൊപ്പം പ്രകടനം നടത്തുന്ന ഷിൻദാ കഹ്‌ലോൺ, കമൻ്റ് വിഭാഗത്തിൽ ഒരു ഗിറ്റാർ ഇമോജി പങ്കിട്ടിരുന്നു. 


നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ എപി തൻ്റെ ഗിറ്റാർ സ്റ്റേജിൽ തകർത്തതിൽ രോഷം പങ്കുവച്ചു. "നിങ്ങളെ ഇത്തരം ഒരു നിലയിലേക്ക് കൊണ്ടുവന്ന കാര്യങ്ങളെ ബഹുമാനിക്കുക. ഇത് പൂർണ്ണമായും നിങ്ങളുടെയും  നഷ്ടവുമാണ് " എന്നാണ് ഒരാള്‍ എഴുതിയത്. മറ്റൊരു ഉപയോക്താവ് എഴുതി, ഈ പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ ശാന്തനാകുമോ?" എന്നാണ് ചോദിച്ചത്. "ഇത് ചെയ്യുന്നത് നല്ലതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ" എന്നതാണ് മറ്റൊരാള്‍ ചോദിച്ചത്.

ഒരു സംഗീതജ്ഞന്‍‌ ഒരിക്കലും തന്‍റെ ഉപകരണം നശിപ്പിക്കില്ല. അത്തരം ഒരു പ്രവര്‍ത്തി ശരിയല്ലെന്നാണ് പലരും എപി ധില്ലനെ ഈ പോസ്റ്റിന് അടിയില്‍ ഉപദേശിക്കുന്നത്. 

കാലിഫോർണിയയിലെ ഇൻഡിയോയിൽ നടന്ന സംഗീത നിശയിലാണ് ധില്ലന്‍റെ പ്രകടനം. പാശ്ചത്യ സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ ഇത്തരം കാഴ്ചകള്‍ സാധാരണമാണ് എന്നാണ് ധില്ലനെ ന്യായീകരിച്ച് അദ്ദേഹത്തിന്‍റെ പോസ്റ്റിന് അടിയില്‍ പലരും കമന്‍റ് ഇടുന്നത്. 

പഴയ പ്രണയത്തിന്‍റെ അവസാന പാടും മായിച്ച് അമ്മയാകാന്‍ ഒരുങ്ങുന്ന ദീപിക പദുക്കോൺ; ചിത്രം വൈറല്‍.!

ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി: ഹൈക്കോടതിയുടെ നോട്ടീസ്

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക