ഭാര്യയുമൊത്ത് റിയാസിനെ കാണാനെത്തി അപർണ മൾബറി

Published : Dec 01, 2022, 10:26 PM IST
ഭാര്യയുമൊത്ത് റിയാസിനെ കാണാനെത്തി അപർണ മൾബറി

Synopsis

കേരളത്തിലേക്ക് വന്ന അപർണ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു. അവിടെ നിന്നുമാണ് പങ്കാളിയായ അമൃതയുമായി അടുപ്പത്തിലാവുന്നത്.

ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയംകൊണ്ട് മലയാളിയുമായ അപർണ മൾബറിയെ ബിഗ്‌ബോസാണ് ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തിയത്. അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറഞ്ഞാണ് അപർണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിൽ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. ഇംഗ്ലീഷ് പഠിപ്പിച്ചും താരം സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്.

ലെസ്ബിയനാണെന്നും തനിക്കൊരു പങ്കാളിയുണ്ടെന്നും പറഞ്ഞാണ് അപർണ മൾബറി ബിഗ് ബോസിലേക്ക് വരുന്നത്. തന്റെ ഭാര്യ അമൃതയെ കുറിച്ച് എപ്പോഴും പറയാറുള്ള അപർണ ഇപ്പോൾ, റിയാസിനെ കാണാൻ  എത്തിയിരിക്കുകയാണ്. 'പ്രണയത്തിന് നിരവധി ഷേഡുകൾ ഉണ്ട്. അത് എല്ലായിപ്പോഴും വിജയിക്കും', എന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയ്ക്ക് ക്യാപ്ഷനായി റിയാസ് സലീം നൽകിയിരിക്കുന്നത്. 

പുത്തൻ ഫോട്ടോയ്ക്ക് വലിയ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ബിഗ് ബോസ് താരങ്ങൾ വീണ്ടും ഒന്നിച്ചതിന്റെ സന്തോഷമാണ് ചിലർ പങ്കുവെക്കുന്നത്. അതേസമയം അപർണ ഭാര്യയെ പുറംലോകത്തിന് വീണ്ടും പരിചയപ്പെടുത്തിയതിന്റെ സന്തോഷവും ആരാധകർ കമന്റുകളിലൂടെ സൂചിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോ കൊണ്ട് ഇതുപോലെ നല്ല വ്യക്തിത്വങ്ങളെ മനസിലാക്കാൻ സാധിച്ചുവെന്നും ഇനിയും അങ്ങനെയുണ്ടാവട്ടേ എന്നുമാണ് ആശംസകൾ.

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9ന് തിയറ്ററുകളിലേക്ക്

ഇപ്പോൾ തനി മലയാളിയാണ് അപർണ മൾബറി. കേരളത്തിലേക്ക് വന്ന അപർണ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു. അവിടെ നിന്നുമാണ് പങ്കാളിയായ അമൃതയുമായി അടുപ്പത്തിലാവുന്നത്. 2018 ൽ ഇരുവരും പിന്നീട് വിവാഹം കഴിച്ച് ലെസ്ബിയൻ കപ്പിൾസായി ജീവിക്കാൻ തുടങ്ങി. മലയാളം പച്ചവെള്ളം പോലെ സംസാരിച്ച് ടിക് ടോക് വീഡിയോസിലൂടെയാണ് അപർണ ശ്രദ്ധിക്കപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക