ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി അപ്‍സരയും ആൽബിയും; വീഡിയോ

Published : Jan 07, 2023, 12:10 PM IST
ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി അപ്‍സരയും ആൽബിയും; വീഡിയോ

Synopsis

സാന്ത്വനത്തിലൂടെ ഏറെ ആരാധകരെ നേടിയ നടിയാണ് അപ്‍സര

ഏഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ജയന്തി എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായെത്തി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് അപ്‌സര രത്‌നാകരന്‍. സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ ഗംഭീരമായാണ് അപ്സര സ്ക്രീനില്‍ എത്തിച്ചത്. നടനും സംവിധായകനുമായ ആൽബിയെയാണ് താരം വിവാഹം ചെയ്തത്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും.

ഇപ്പോൾ പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് അപ്സരയും ആൽബിയും. കുറച്ച് ഗൗരവമുള്ള കാര്യങ്ങളാണ് ഇന്ന് പറയുന്നതെന്ന് സൂചിപ്പിച്ചാണ് ഇരുവരും തുടങ്ങുന്നത്. 2022 ൽ തങ്ങൾക്ക് നേരെ വന്ന ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് എത്തിയിരിക്കുന്നതെന്നും ഉത്തരം കണ്ടെത്താൻ ഒരു വർഷമെടുത്തെന്നും അപ്സര തമാശയായി പറയുന്നുണ്ട്. ആദ്യംതന്നെ അപ്സര ഗർഭിണി ആണോ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. കൂടുതൽ പേർ ചോദിച്ചത് കൊണ്ട് അതിന്റെ ഉത്തരം അവസാനം പറയാമെന്നായിരുന്നു ആൽബിയുടെ മറുപടി.

ALSO READ : രണ്ടാം വാരത്തില്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'മാളികപ്പുറം'; 30 തിയറ്ററുകളിലേക്കുകൂടി

സാന്ത്വനം സീരിയലിലെ ജയന്തിയെ കുറിച്ച് പ്രേക്ഷകർ നെഗറ്റീവ് കമന്റ് പറയാറുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. പുറത്ത് പോകുമ്പോൾ ആളുകൾ കൂടി നിന്ന് കുറ്റം പറയാറുണ്ടെന്നും തല്ല് കിട്ടാതിരിക്കാൻ താൻ ആദ്യമേ അവരെ നോക്കി ചിരിക്കുമെന്നും അപ്സര പറയുന്നു. പിന്നെ അവർ ഒപ്പം സെൽഫിയൊക്കെ എടുത്താണ് മടങ്ങാറെന്നും നടി പറയുന്നു. യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് യാത്ര വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് ഇരുവരെന്നും അത് തന്നെയാണ് രണ്ട് പേരെയും ഒരുമിപ്പിച്ച കാര്യങ്ങളിൽ ഒന്ന് എന്നും താരങ്ങൾ പറയുന്നുണ്ട്.

ജീവിതത്തിൽ വളരെ സീരിയസ് ആയിട്ടുള്ള ആളാണ് താനെന്നും കോമഡി പറയാറുണ്ടെങ്കിലും എപ്പോഴും അങ്ങനെയല്ലെന്നും ആൽബി തന്റെ ആരാധികയ്ക്ക് മറുപടിയായി പറയുന്നുണ്ട്. ഇനിയും തുടരും എന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത