'വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ'; റോബിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ആരതി പൊടി

Published : Mar 28, 2023, 04:10 PM IST
'വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ'; റോബിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് ആരതി പൊടി

Synopsis

സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിടുന്ന റോബിൻ, അടുത്തിടെ ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ഏതാനും ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ. 

തിരുവനന്തപുരം: ബിഗ്ബോസ് പുതിയ സീസണ്‍ തുടങ്ങിയിട്ടും വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന്‍ രാധാകൃഷ്ണന്‍ എന്നാല്‍ ഇപ്പോള്‍ റോബിന് അത്ര നല്ല കാലമല്ല. റോബിനുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സമീപകാലത്ത് വൻ വിമർശനങ്ങൾ നേരിടുന്ന റോബിൻ, അടുത്തിടെ ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ഏതാനും ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ. 

എന്നാല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷാലു പേയാട് പൊലീസില്‍  പരാതി നൽകിയിട്ടുണ്ട്. യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ റോബിന്‍ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങള്‍ ഷാലു പേയാട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ റോബിന്‍റെ പ്രതിശ്രുത വധു കഴിഞ്ഞ ദിവസം ഷാലുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ തനിക്കെതിരായ ഭീഷണികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണെന്നാണ് ഷാലുവിന്‍റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മലയന്‍കീഴ് പൊലീസിലും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലുമാണ് ഷാലു പേയാട് പരാതി നല്‍കിയിരിക്കുന്നത്. തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ ഗുരുതരമായ വധഭീഷണികള്‍ നിലനില്‍ക്കുന്നതിനാലാണ് പരാതി നല്‍കുന്നതെന്ന് ഷാലു പേയാടിന്‍റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഇത്രയും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആദ്യത്തെ പ്രതികരണത്തിന് അപ്പുറം റോബിന്‍ നിശബ്ദനാണ്. അടുത്തിടെ കാര്യമായ അഭിമുഖവും റോബിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുകയാണ് റോബിന്‍റെ കാമുകിയായ ആരതി പൊടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരതിയുടെ പ്രതികരണം. 

അവഹേളിക്കപ്പെട്ടാൽ നിങ്ങൾ നിശ്ബ്ദനായിരിക്കുക. അതാണ് അവരെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നത്. വിജയമാണ് ഏറ്റവും നല്ല മിഡിൽ ഫിം​ഗർ‌, ആരതി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയില്‍ പറയുന്നത് ഇതാണ്. റോബിന്‍റെ ചിത്രത്തോടെയാണ് പോസ്റ്റ്. അതിനാല്‍ തന്നെ റോബിനെതിരായ ആരോപണത്തിന്‍റെ മറുപടിയാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാണ്. 

'എനിക്കൊപ്പം റോബിനെ പോലുള്ളവർ ഇല്ലാതെ പോയി, ഉണ്ടായിരുന്നെങ്കില്‍ സന്തോഷിച്ചേനെ': ഫിറോസ്

'വിദ്യാഭ്യാസമുള്ള ഒരാളിങ്ങനെ പെരുമാറുമോ ? പക്ഷേ ആള് മിടുക്കനാണ്': റോബിനെ കുറിച്ച് സന്തോഷ് വർക്കി

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു