'മൂക്കിലെ സ്റ്റിച്ച് എടുത്തു, മുഖത്ത് മുഴുവൻ നീരുണ്ട്'; റോബിന്റെ ആരോ​ഗ്യവിവരം പറഞ്ഞ് ആരതി പൊടി

Published : Nov 27, 2024, 10:41 PM ISTUpdated : Nov 27, 2024, 10:44 PM IST
'മൂക്കിലെ സ്റ്റിച്ച് എടുത്തു, മുഖത്ത് മുഴുവൻ നീരുണ്ട്'; റോബിന്റെ ആരോ​ഗ്യവിവരം പറഞ്ഞ് ആരതി പൊടി

Synopsis

റോബിൻ ഇപ്പോൾ ഓക്കെയാണെന്നും ആരതി പറയുന്നുണ്ട്.

മൂക്കില്‍ ദശ വളർന്ന് ശ്വാസ തടസം അടക്കമുള്ളവ നേരിടാൻ തുടങ്ങിയതിനെ തുടർന്ന് കുറച്ച് ദിവസം മുമ്പാണ് ബിഗ് ബോസ് താരം ഡോ.റോബിൻ രാധാകൃഷ്ണൻ സര്‍ജറിക്ക് വിധേയനായത്. ശരീരം വളരെ വീക്കായതിനെ തുടർന്നാണ് സർജറിക്ക് വിധേയനാകാൻ തീരുമാനിച്ചതെന്ന് ഓപ്പറേഷന് വിധേയനാകും മുമ്പ് ആരതി പൊടിയുടെ യുട്യൂബ് ചാനലിലൂടെ റോബിൻ പറഞ്ഞിരുന്നു. എന്നാൽ സർജറിക്കുശേഷമുള്ള വിവരങ്ങളൊന്നും റോബിൻ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ റോബിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വന്ന അന്വേഷണങ്ങൾക്ക് മറുപടി പറയുകയാണ് ആരതി പൊടി.

ആരതിയും റോബിനൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ കയറിയിരുന്നു. റോബിൻ അതിനായി അനുവാദം വാങ്ങിയിരുന്നു. സർജറിയെ കുറിച്ചും റോബിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ആരതി പൊടി പറഞ്ഞത് 'ഓപ്പറേഷൻ സക്സസ്ഫുള്ളായി നടന്നു. റോബിൻ ചേട്ടൻ ഇപ്പോൾ റെസ്റ്റിലാണ്. ഡോക്ടറുടെ അവസ്ഥ അന്വേഷിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്. അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കും എല്ലാം മാറി വരാൻ', എന്ന് ആരതി പറയുന്നു. 

'ഇഞ്ചക്ഷൻ പോലും പേടിയുള്ള ഞാൻ ഓപ്പറേഷൻ നടന്നപ്പോൾ റോബിൻ ചേട്ടനൊപ്പം ബൈ സ്റ്റാന്ററായി ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കയറി. വലിയ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് ധൈര്യത്തോടെ കയറിയത്. പൊതുവെ ഓപ്പറേഷൻ തിയേറ്ററിൽ പേഷ്യന്റിനൊപ്പം ബൈസ്റ്റാന്ററെ പ്രവേശിപ്പിക്കില്ല. റോബിൻ ചേട്ടൻ ഡോക്ടറോട് റിക്വസ്റ്റ് ചെയ്ത് അനുവാദം വാങ്ങിയതിനാലാണ് ഞാൻ കയറിയത്. തുടക്കത്തിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും പിന്നീടുള്ള പ്രൊസീജിയർ കണ്ടപ്പോൾ എന്റെ ബോധം മൊത്തം പോയി. അതുകൊണ്ട് മാറി സൈഡിൽ നിന്നു'എന്നും ആരതി പറയുന്നു. 

അഭിപ്രായം തീര്‍ത്തും അപക്വം, വ്യക്തത വേണം: പ്രേം കുമാറിന്റെ 'എന്‍ഡോസള്‍ഫാന്‍' പ്രയോഗത്തിൽ കിഷോര്‍ സത്യ

റോബിൻ ഇപ്പോൾ ഓക്കെയാണെന്നും ആരതി പറയുന്നുണ്ട്. ഇനി ഞാൻ എന്റെ വിവാഹത്തിനുള്ള ഡ്രസ് തയ്യാറാക്കാൻ പോവുകയാണ്. അല്ലെങ്കിൽ വിവാഹനിശ്ചയത്തിന് സംഭവിച്ചതുപോലെ ഞാൻ ബുദ്ധിമുട്ടും എന്നാണ് പുതിയ വീഡിയോയിൽ ആരതി പറഞ്ഞത്. നിരവധി പേരാണ് റോബിന് പ്രാർത്ഥനകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത