'സ്നേഹത്തിന്‍റെയും ചിരിയുടെയും രണ്ട് വര്‍ഷങ്ങള്‍'; വിവാഹവാർഷികം ആഘോഷമാക്കി അർച്ചന സുശീലൻ

Published : Dec 10, 2023, 02:28 PM IST
'സ്നേഹത്തിന്‍റെയും ചിരിയുടെയും രണ്ട് വര്‍ഷങ്ങള്‍'; വിവാഹവാർഷികം ആഘോഷമാക്കി അർച്ചന സുശീലൻ

Synopsis

ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും ആരാധകരും

ഗ്ലോറി എന്ന പ്രതിനായികയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. പിന്നീട് ചെയ്തത് ഭൂരിഭാഗവും വില്ലത്തി റോളുകളാണെങ്കിലും അര്‍ച്ചനയുടെ ആ വില്ലത്തരത്തെയും ഇഷ്ടപ്പെടുന്നവരുണ്ടായിരുന്നു. നടി ബിഗ് ബോസില്‍ എത്തിയതോടെ വെറുത്തിരുന്നവരും ഇഷ്ടപ്പെട്ടു തുടങ്ങി. ഇപ്പോള്‍ സീരിയലുകളില്‍ നിന്നെല്ലാം അകന്ന് കുടുംബ ജീവിതം ആഘോഷിക്കുകയാണ് നടി.

ഇപ്പോഴിതാ വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അർച്ചന. വിവാഹനാള്‍ മുതൽ ഭർത്താവിനൊപ്പം ഒന്നിച്ചെടുത്ത ചിത്രങ്ങൾ കോർത്തിണക്കിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'രണ്ട് വര്‍ഷത്തെ പ്രണയം, സന്തോഷം, പിന്നെ അവസാനമില്ലാത്ത സാഹസികതകള്‍. ഞങ്ങളുടെ രണ്ട് വര്‍ഷത്തെ നിര്‍വചിക്കാനാക്കാത്ത യാത്രയ്ക്ക് ചിയേഴ്‌സ്' എന്നാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പോസ്റ്റിന് താഴെ അര്‍ച്ചനയ്ക്കും പ്രവീണിനും ആശംസകള്‍ അറിയിച്ച് സെലിബ്രിറ്റികള്‍ അടക്കം പലരും എത്തിയിട്ടുണ്ട്. ദീപനും, സീമ വിനീതും ദിയ സനയും എല്ലാം വിവാഹ വാര്‍ഷിക ആശംസകള്‍ കമന്റിലൂടെ അറിയിച്ചു. ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ എന്നാണ് ചിലരുടെ കമന്റുകള്‍. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് തീമിൽ ആഘോഷം സംഘടിപ്പിച്ചതും സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തിരുന്നു.

 

ആദ്യത്തെ കണ്‍മണിക്കായി നാളുകളെണ്ണി കാത്തിരിക്കുകയാണ് ഇപ്പോള്‍ അര്‍ച്ചന സുശീലനും പ്രവീണ്‍ നായരും. അതുകൊണ്ട് തന്നെ ഈ രണ്ടാം വിവാഹം സ്‌പെഷ്യലാണ്. കഴിഞ്ഞ മാസമായിരുന്നു അര്‍ച്ചനയുടെ ബേബി ഷവര്‍. അതിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. 2021 ല്‍ ആണ് അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം കഴിഞ്ഞത്. കൊവിഡ് കാലത്ത് വിദേശത്ത് വച്ചു നടന്ന വിവാഹമായതുകൊണ്ട് തന്നെ ബന്ധുക്കള്‍ക്കൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ALSO READ : കല്യാണിയുടെ 'ശേഷം മൈക്കില്‍ ഫാത്തിമ' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക