15 ലക്ഷത്തിന്റെ പുത്തൻ ബൈക്ക് സ്വന്തമാക്കി അർജുനും സൗഭാഗ്യയും, ആശംസകളുമായി 'പൈങ്കിളി'

Published : Feb 03, 2021, 05:38 PM IST
15 ലക്ഷത്തിന്റെ പുത്തൻ ബൈക്ക് സ്വന്തമാക്കി അർജുനും സൗഭാഗ്യയും, ആശംസകളുമായി 'പൈങ്കിളി'

Synopsis

15 ലക്ഷത്തിന്റെ പുത്തൻ ബൈക്ക് സ്വന്തമാക്കിയ സന്തേഷം പങ്കുവച്ച് 'ചക്കപ്പഴ'ത്തിലെ നടനും നർത്തകനുമായ അർജുൻ സോമശേഖരനും ഭാര്യ സൗഭാഗ്യ വെങ്കിടേഷും. 

15 ലക്ഷത്തിന്റെ പുത്തൻ ബൈക്ക് സ്വന്തമാക്കിയ സന്തേഷം പങ്കുവച്ച് 'ചക്കപ്പഴ'ത്തിലെ നടനും നർത്തകനുമായ അർജുൻ സോമശേഖരനും ഭാര്യ സൗഭാഗ്യ വെങ്കിടേഷും. ഇൻസ്റ്റഗ്രാമിലാണ് ഇരുവരും അവരുടെ സന്തോഷനിമിഷം പങ്കുവച്ചിരിക്കുന്നത്. കാവസാക്കി നിഞ്ജ 1000sx ബൈക്കാണ് താരങ്ങൾ സ്വന്തമാക്കിയത്. സന്തോഷ വേളയിൽ  മധുരപലഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് സൗഭാഗ്യയുടെ അമ്മ താര കല്യാണും വീഡിയോയിൽ സജീവമായിരുന്നു.

സൂപ്പർ ബൈക്കുകളോടുള്ള അർജുന്റെ ഇഷ്ടം നേരത്തെ തന്നെ പ്രസിദ്ധമാണ്. പുതിയ ബൈക്കിനൊപ്പം ആ ഇഷ്ടം വെളിപ്പെടുത്തുന്ന ചില രസകരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചക്കപ്പഴത്തിലെ സഹപ്രവർത്തകയായിരുന്ന  ശ്രുതി, സീരിയൽ താരം വിവേക് ​​ഗോപൻ വരെ നിരവധി താരങ്ങൾ അർജുനന് ആശംസകൾ അറിയിച്ച് രംഗത്തെത്തി.

നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ 'ചക്കപ്പഴം' എന്ന സറ്റൈർ പരമ്പരയിലൂടെയാണ് പ്രശസ്തനായത്. പൈങ്കിളിയെന്ന കഥാപാത്രത്തിന്റെ ഭർത്താവായ ശിവൻ എന്ന ഹാസ്യ കഥാപാത്രത്തെയായിരുന്നു അർജുൻ പരമ്പരയിൽ അവതരിപ്പിച്ചത്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ  അടുത്തിടെയാണ് താരം ഷോയിൽ നിന്ന് മാറിനിന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക