ഇനി യാത്ര മിനി കൂപ്പറിൽ; പുത്തൻ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ

Published : Mar 14, 2023, 11:21 AM ISTUpdated : Mar 14, 2023, 11:22 AM IST
ഇനി യാത്ര മിനി കൂപ്പറിൽ; പുത്തൻ വാഹനം സ്വന്തമാക്കി അർജുൻ അശോകൻ

Synopsis

തുറമുഖം ആണ് അർജുന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

പുത്തൻ വാഹനം സ്വന്തമാക്കി യുവ നടൻ അർജുൻ അശോകൻ. മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു ആണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഫോക്സ്‌വാഗൻ വെർട്യൂസ് അർജുൻ വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിന്റെ സന്തോഷം അർജുൻ പങ്കുവച്ചിട്ടുണ്ട്. 

'സർവ്വശക്തനായ ദൈവത്തോട് എന്നേക്കും നന്ദിയുള്ളവനാണ്. എന്റെ കുടുംബവും അനുഗ്രഹിച്ച ഓരോരുത്തരും. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു', എന്നാണ് അർജുൻ അശോകൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

അതേസമയം, തുറമുഖം ആണ് അർജുന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ ജോജു  ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും വേഷമിട്ടു. തുറമുഖത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്. 

രോമാഞ്ചം ആണ് അർജുന്റേതായി റിലീസ് ചെയ്ത് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രം.  ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൗബിൻ, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നു. 

ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കർ അവതാരകന്‍; പ്രതിഷേധിച്ച് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു