മോഹന്‍ലാലിനൊപ്പം ആന്‍ അഗസ്റ്റിന്‍; ‘ഫാന്‍ ഗേള്‍ മൊമന്റ്' ആഘോഷമാക്കി താരം

Web Desk   | Asianet News
Published : Aug 12, 2021, 10:48 AM ISTUpdated : Aug 12, 2021, 10:55 AM IST
മോഹന്‍ലാലിനൊപ്പം ആന്‍ അഗസ്റ്റിന്‍; ‘ഫാന്‍ ഗേള്‍ മൊമന്റ്' ആഘോഷമാക്കി താരം

Synopsis

ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തിയത്. 

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ‘എൽസമ്മയെന്ന ആൺകുട്ടി’യിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഏതാനും ചില ചിത്രങ്ങൾ കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ആൻ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ആനെത്തിയത്. മോഹന്‍ലാല്‍ വെളുപ്പ് നിറത്തിലുള്ള ഷര്‍ട്ടായിരുന്നു അണിഞ്ഞത്. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ആന്‍ ആഗസ്റ്റിന്‍. ഫാന്‍ ഗേള്‍ മൊമന്റ് താരം ശരിക്കും ആഘോഷമാക്കുകയായിരുന്നു.

അതേസമയം, ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും ആനുമായുള്ള വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2014ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.

ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തിയത്. ഏഴ് വര്‍ഷംകൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ അഗസ്റ്റിന്‍റെ മകളാണ് ആന്‍ അഗസ്റ്റിന്‍. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ഏറ്റവുമൊടുവിലായി ആൻ അഭിനയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക