'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ'; ഗർഭകാല ഓർമ്മകളുമായി ഭാമ

Web Desk   | Asianet News
Published : Aug 16, 2021, 09:00 AM IST
'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ'; ഗർഭകാല ഓർമ്മകളുമായി ഭാമ

Synopsis

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. 

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഭാമ. നിലവിൽ അഭിനയത്തിൽ നിന്നും പിന്മാറിയെങ്കിലും മികച്ച കഥാപാത്രങ്ങളെ സിനിമാസ്വാദകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാമ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഗർഭകാലത്ത് എടുത്ത ചിത്രമാണ് ഭാമ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഭർത്താവ് അരുണിനെയും ചിത്രങ്ങളിൽ കാണാം.‘കഴിഞ്ഞ വർഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ. അന്ന് ആറ് മാസം ഗർഭിണിയായിരുന്നു’, ഭാമ കുറിച്ചു.

2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ താമസം ആക്കുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമാണ് ഇരുവരുടെയും വിവാഹത്തിൽ എത്തിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത