ഇനിയിവർ 'മൃദ്വ'; നടി മൃദുലയും നടന്‍ യുവകൃഷ്ണയും വിവാഹിതരായി

Web Desk   | Asianet News
Published : Jul 08, 2021, 01:12 PM ISTUpdated : Jul 08, 2021, 02:00 PM IST
ഇനിയിവർ 'മൃദ്വ'; നടി മൃദുലയും നടന്‍ യുവകൃഷ്ണയും വിവാഹിതരായി

Synopsis

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മൃദുല വിജയ്‍യും യുവ കൃഷ്‍ണയും വിവാഹിതരായി. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും  മാത്രമാണ് പങ്കെടുത്തത്. നിരവധി പേരാണ് പ്രിയതാരങ്ങൾക്ക് ആശംസയുമായി രം​ഗത്തെത്തുന്നത്. 

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞതിനു പിന്നാലെ  ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇരുവരുടെയും ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നു ലഭിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. 2015 മുതലാണ് മൃദുല വിജയ് സീരിയല്‍ രംഗത്ത് സജീവമായത്. നര്‍ത്തകി കൂടിയാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്‍ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്‍റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്