'ലക്കി ബോയ്, അല്ലാതെന്ത് പറയാനാ'; ഫഹദിന് വിവാഹ വാർഷികാശംസയുമായി നസ്രിയ

Web Desk   | Asianet News
Published : Aug 21, 2021, 12:53 PM ISTUpdated : Aug 21, 2021, 02:31 PM IST
'ലക്കി ബോയ്, അല്ലാതെന്ത് പറയാനാ'; ഫഹദിന് വിവാഹ വാർഷികാശംസയുമായി നസ്രിയ

Synopsis

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തിയത്. 

ലയാളികളുടെ പ്രിയതാര ദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. സമൂഹമാധ്യമങ്ങളിൽ സജീവമായ നസ്രിയ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധനേടുന്നത്. ഏഴാം വിവാഹ വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു താരത്തന്റെ പോസ്റ്റ്. തന്നെയും ചുമലിലേറ്റി നടക്കുന്ന ഫഹദിന്റെ വീഡിയോയും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ആനിവേഴ്‌സിറി ഷാനു. എന്തൊരു ഭാഗ്യവനാണ് താങ്കളെന്നല്ലാതെ ഞാനെന്ത് പറയാന്‍, ലക്കി ബോയ്… നമ്മുടെ യാത്രകളില്‍ ഞാന്‍ നടക്കാന്‍ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീയെന്നെ തോളിലേറ്റി കൊണ്ടുപോയി. ഇനിയും ഒരുപാട് സാഹസികതകള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്. ഞങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഏഴാം വര്‍ഷം ആശംസിക്കുകയാണ്. പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍,’ എന്നാണ് നസ്രിയ കുറിച്ചത്.

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തിയത്.  ഫഹദ് ഫാസിലിനെ കുറിച്ച് നസ്രിയ എഴുതുന്ന പോസ്റ്റുകളും പങ്കുവെക്കുന്ന ചിത്രങ്ങളും പലപ്പോഴും ശ്രദ്ധനേടാറുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക