റീൽസുമായി നിത്യ ദാസും മകളും; ഇരട്ടകളെ പോലുണ്ടല്ലോന്ന് ആരാധകർ, വീഡിയോ

Web Desk   | Asianet News
Published : Jul 10, 2021, 06:32 PM IST
റീൽസുമായി നിത്യ ദാസും മകളും; ഇരട്ടകളെ പോലുണ്ടല്ലോന്ന് ആരാധകർ, വീഡിയോ

Synopsis

അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് റീൽസിൽ പ്രത്യക്ഷപ്പെടുന്നത്. 

ലയാളികളുടെ പ്രിയ താരമാണ് നിത്യ ദാസ്. 'ഈ പറക്കും തളിക' എന്ന കോമഡി ചിത്രത്തിലൂടെ എത്തി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരം ഒരുപിടി മികച്ച കഥാപാത്രത്തെ ആരാധകർക്ക് സമ്മാനിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ മകൾ നൈനയുമായുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് റീൽസിൽ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിങ്ങൾ രണ്ട് പേരും ഇരട്ടകളാണോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും നിത്യയുടെ പുതിയ റീൽസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

2007ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജാംവാൾ, നമാന്‍ സിംഗ് ജാംവാൾ, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍