കർഷക ആയതിൽ അഭിമാനം; വീട്ടിലെ ആപ്പിൾ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ

Web Desk   | Asianet News
Published : Aug 25, 2021, 03:41 PM IST
കർഷക ആയതിൽ അഭിമാനം; വീട്ടിലെ ആപ്പിൾ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ

Synopsis

ഷിംലയിലുള്ള തന്റെ വീട്ടിലെ ആപ്പിൾ തോട്ടമാണ് പ്രീതി ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. 

ബോളിവുഡിലെ പ്രിയ നായികമാരിൽ ഒരാളാണ് പ്രീതി സിന്റ. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ തന്റെ പാചകത്തോടും കൃഷിയോടുമുള്ള ഇഷ്ടം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 
 
ഷിംലയിലുള്ള തന്റെ വീട്ടിലെ ആപ്പിൾ തോട്ടമാണ് പ്രീതി ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മഴ പെയ്യുന്നതിനിടയിൽ ലഭിച്ച  ഇടവേളയിൽ എടുത്ത വീഡിയോ ആണെന്ന് പറഞ്ഞാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം രസകരമായി കുറിപ്പും പ്രീതി പങ്കുവച്ചിട്ടുണ്ട്. 

“കുറച്ച് നാളുകൾക്ക് ശേഷം ആപ്പിൾ മരങ്ങൾ കാണാൻ കഴിഞ്ഞതിൽ ഞാൻ വളരെ ആവേശത്തിലായിരുന്നു, മഴ ഒന്ന് തോർന്നപ്പോൾ തന്നെ ഞാൻ ഓടിപ്പോയി ഈ വീഡിയോ ചെയ്തു. മിനിറ്റുകൾ കഴിഞ്ഞപ്പോൾ വീണ്ടും മഴ പെയ്യാൻ തുടങ്ങി. വീഡിയോ എടുക്കാൻ കഴിഞ്ഞത് ഭാഗ്യം. ഏറെ വർഷങ്ങൾക്ക് ശേഷം ആപ്പിൾ സീസണിൽ ഞങ്ങളുടെ ഫാം ഹൗസിലേക്ക് എത്താൻ കഴിഞ്ഞത് വൈകാരികവും ആവേശകരവുമായ അനുഭവമാണ്. ഇവിടെ മുത്തച്ഛൻ, മുത്തശ്ശി, രജീന്ദർ മാമാജി, ഉമാ മാമിജി എന്നിവരോടൊപ്പമാണ് വളർന്നത്. എന്റെ കുട്ടിക്കാലത്തെ ഏറ്റവും നല്ല ദിവസങ്ങൾ ഞങ്ങൾ ഇവിടെയാണ് ചെലവഴിച്ചത്. വലുതും ചെറുതുമായ ആപ്പിളുകൾ പറിക്കുക, അവ ജ്യൂസ് കുടിക്കുക എന്നതായിരുന്നു എന്റെ പ്രധാന പരിപാടി. രണ്ട് വർഷം മുമ്പ്, ഞാൻ ഔദ്യോഗികമായി ഒരു കർഷകയായി, ഹിമാചലിലെ ആപ്പിൾ കർഷക സമൂഹത്തിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു. കോവിഡ് സാഹചര്യത്തിലും തൊഴിലാളികൾ കുറവായിട്ടും എല്ലാ ഫാമുകളും എത്രത്തോളം നന്നായി പരിപാലിക്കപ്പെടുന്നു എന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട് … എന്റെ സഹോദരൻ പൂർണമായും ജൈവമായാണ് കൃഷി ചെയ്യുന്നത്” എന്നാണ് പ്രീതി സിന്റ കുറിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്