'ഇങ്ങേരിത് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിക്കുകയാണല്ലോ': സാന്ത്വനം പ്രൊമോയെ കുറിച്ച് ആരാധകര്‍

Web Desk   | Asianet News
Published : Aug 25, 2021, 01:34 PM IST
'ഇങ്ങേരിത് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിക്കുകയാണല്ലോ': സാന്ത്വനം പ്രൊമോയെ കുറിച്ച് ആരാധകര്‍

Synopsis

ശിവനും അഞ്ജലിയും തമ്മിലുള്ള തെറ്റിദ്ധാരണ കാണിക്കുന്ന പ്രൊമോ വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളാണിപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

രു കുടുംബത്തിലെ സഹോദരന്മാരുടെ സ്നേഹവും സന്തോഷവും സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. എന്നാലും പരമ്പരയില്‍ ആരാധകരുടെ പ്രിയപ്പെട്ട ജോഡികള്‍ ശിവനും അഞ്ജലിയുമാണെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ശിവനേയും അഞ്ജലിയേയും സ്‌നേഹത്തോടെ ആരാധകര്‍ ശിവാഞ്ജലിയെന്നാണ് വിളിക്കുന്നത്. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ നിലവില്‍ ചെറിയ തെറ്റിദ്ധാരണകള്‍ ഇരുവര്‍ക്കുമിടയില്‍ ചെറിയ അസ്വാരസ്വങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ശിവനും അഞ്ജലിയും തമ്മിലുള്ള തെറ്റിദ്ധാരണ കാണിക്കുന്ന പ്രൊമോ വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളാണിപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ''ഇങ്ങേരിത് അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിച്ച് കാണിക്കുകയാണല്ലോ, ശിവേട്ടന്‍ ഒരു രക്ഷയുമില്ല, ശിവനെ കാണാനാണ് പരമ്പര തന്നെ കാണുന്നത്'' എന്നിങ്ങനെയാണ് പ്രൊമോയ്ക്ക് വന്നിരിക്കുന്ന കമന്റുകള്‍. എല്ലായിപ്പോഴും ശിവാഞ്ജലിയുടെ മനോഹരമായ മുഹൂര്‍ത്തങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അതുപോലെതന്ന പുതിയ പ്രൊമോയും വൈറലായിരിക്കുകയാണ്.

പ്രൊമോ വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'പാഡഡ് ബ്രാ ധരിക്കാൻ ആവശ്യപ്പെടും, ബോളിവുഡിൽ പ്രാധാന്യം മാറിടത്തിന്, സൗത്തിൽ വയറിനും..'; വെളിപ്പെടുത്തി തപ്‌സി
ചിത്രീകരണം മുംബൈയില്‍, ഭക്ഷണം വരുത്തിയത് മറ്റൊരു സംസ്ഥാനത്തുനിന്ന് വിമാനത്തില്‍! അന്നത്തെ 'ചീറ്റ് ഡേ'യെക്കുറിച്ച് പ്രഭാസ്