'ഒലിവര്‍ ട്വിസ്റ്റി'നെ കയ്യിലേന്തി സണ്ണി വെയ്ന്‍; മലയാളത്തിന്റെ മുത്തെന്ന് ആരാധകര്‍

Web Desk   | Asianet News
Published : Aug 27, 2021, 01:24 PM ISTUpdated : Aug 27, 2021, 01:26 PM IST
'ഒലിവര്‍ ട്വിസ്റ്റി'നെ കയ്യിലേന്തി സണ്ണി വെയ്ന്‍; മലയാളത്തിന്റെ മുത്തെന്ന് ആരാധകര്‍

Synopsis

 'ഒലിവര്‍ ട്വിസ്റ്റിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചത്. 

താനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളുമായി ചിത്രത്തിന്റെ സ്ട്രീമിം​ഗ് തുടർന്ന് കൊണ്ടിരിക്കയാണ്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മികച്ച പ്രകടം തന്നെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ കാഴ്ച വച്ചത്. ഇപ്പോഴിതാ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടൻ സണ്ണി വെയ്ൻ. 

ഇന്ദ്രൻസിനെ കയ്യിലേന്തിയുള്ള ചിത്രമാണ് സണ്ണി വെയ്ൻ പങ്കുവെച്ചിരിക്കുന്നത്.  'ഒലിവര്‍ ട്വിസ്റ്റിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചത്. ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'മലയാളത്തിന്റെ മുത്ത്, ഈ വർഷത്തെ സംസ്ഥാനം അവാർഡ് ഇന്ദ്രൻസിന് തന്നെ, ഇന്ദ്രൻസ് ചേട്ടൻ പൊളിയാണ്.... അഭിനയം കണ്ടു കണ്ണ് നിറഞ്ഞുപോയി ക്‌ളൈമാക്സ് വേറെ ലെവൽ തന്നെ', എന്നൊക്കെയാണ് കമന്റുകൾ. 

റോജിൻ തോമസാണ് ഹോമിന്റെ സംവിധായകൻ. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ