സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍; 'സാഗര്‍ എലിയാസ് ജാക്കി 2.0' ആണോയെന്ന് ആരാധകര്‍

By Web TeamFirst Published Aug 26, 2021, 6:33 PM IST
Highlights

ഗള്‍ഫ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ മോഹന്‍ലാല്‍ 'ബ്രോ ഡാഡി'യില്‍ ജോയിന്‍ ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

സൂപ്പര്‍താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍ പലപ്പോഴും വൈറല്‍ ആവാറുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയുമൊക്കെ നിരവധി ചിത്രങ്ങള്‍  ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ സമീപകാലത്ത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ അതിന്‍റെ തുടര്‍ച്ചയെന്നോണം സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ച ഒരു പുതിയ ചിത്രവും ആരാധക ശ്രദ്ധ നേടുകയാണ്.

ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും സണ്‍ ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമീപകാലത്ത് വളര്‍ത്തിയിരുന്ന താടി അദ്ദേഹം ട്രിം ചെയ്‍തിട്ടുമുണ്ട്. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സ്റ്റൈലിഷ് ചിത്രത്തിന് പ്രശംസയുമായാണ് കമന്‍റ് ബോക്സില്‍ ആരാധകര്‍ എത്തിയിരിക്കുന്നത്. 'സാഗര്‍ എലിയാസ് ജാക്കി'യുടെ മോഡേണ്‍ ലുക്ക് പോലെ തോന്നുന്നുവെന്നാണ് പല കമന്‍റുകളും. 'സാഗര്‍ എലിയാസ് ജാക്കി 2.0' എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

അതേസമയം ഗള്‍ഫ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ മോഹന്‍ലാല്‍ 'ബ്രോ ഡാഡി'യില്‍ ജോയിന്‍ ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുമായാണ് മോഹന്‍ലാല്‍ കഴിഞ്ഞയാഴ്ച ദുബൈയില്‍ എത്തിയത്. ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. 'ലൂസിഫറി'നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' കൂടാതെ ജീത്തു ജോസഫിന്‍റെ '12th മാന്‍', സ്വന്തം സംവിധാന അരങ്ങേറ്റമായ 'ബറോസ്' എന്നിവയും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!