അച്ഛനും അമ്മയും ആദ്യകാലത്ത് താമസിച്ച കെട്ടിടത്തിലെ രണ്ട് നിലകള്‍ വാങ്ങി ആര്യൻ ഖാനും;വില ഞെട്ടിക്കുന്നത്

Published : Jul 30, 2024, 06:21 AM IST
അച്ഛനും അമ്മയും ആദ്യകാലത്ത് താമസിച്ച കെട്ടിടത്തിലെ രണ്ട് നിലകള്‍ വാങ്ങി ആര്യൻ ഖാനും;വില ഞെട്ടിക്കുന്നത്

Synopsis

2024 മേയിൽ രജിസ്റ്റർ ചെയ്ത ഇടപാടിൽ ആര്യൻ 2.64 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. ഷാരൂഖും ഭാര്യ ഗൗരി ഖാനും അവരുടെ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ രണ്ട് നിലകളാണ് ആര്യൻ വാങ്ങിയത് എന്നത് ശ്രദ്ധേയമാണ്. 

ദില്ലി: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ്റെ മക്കളായ സുഹാന ഖാനും ആര്യൻ ഖാനും കഴിഞ്ഞ മാസങ്ങളിൽ  റിയൽ എസ്റ്റേറ്റില്‍ വലിയ വാങ്ങലുകളാണ് നടത്തിയത്. മഹാരാഷ്ട്രയിൽ സുഹാന ഖാൻ രണ്ട് പ്രധാന പ്രോപ്പർട്ടികൾ വാങ്ങിയപ്പോള്‍. ആര്യന്‍ ഖാൻ്റെ സൗത്ത് ദില്ലിയിലെ കെട്ടിടത്തിൽ 37 കോടി രൂപ വിലമതിക്കുന്ന രണ്ട് നിലകൾ വാങ്ങി.

ഇക്കണോമിക് ടൈംസ് ലഭ്യമാക്കിയ രേഖകൾ പ്രകാരം ദില്ലിയിലെ പഞ്ച്ഷീൽ പാർക്കിലാണ് ആര്യൻ സ്വത്ത് സ്വന്തമാക്കിയത്. 2024 മേയിൽ രജിസ്റ്റർ ചെയ്ത ഇടപാടിൽ ആര്യൻ 2.64 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചു. ഷാരൂഖും ഭാര്യ ഗൗരി ഖാനും അവരുടെ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ രണ്ട് നിലകളാണ് ആര്യൻ വാങ്ങിയത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ തന്നെ കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റും താഴത്തെ നിലയും ഖാൻ കുടുംബം സ്വന്തമാക്കി വച്ചിട്ടുണ്ട്.

ബോളിവുഡ് സെലിബ്രിറ്റികൾ സാധാരണയായി ഡൽഹിയിലെ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നത് അപൂര്‍വ്വമാണ്. ഷാരൂഖിൻ്റെ ജന്മനാടുമായുള്ള ബന്ധം സൂക്ഷിക്കാന്‍ കൂടിയാണ് ഇത്തരം ഒരു വാങ്ങല്‍ നടത്തിയത് എന്നാണ്  ബോട്ടിക് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ വെൽത്ത്‌വൈസറി ക്യാപിറ്റലിൻ്റെ സ്ഥാപകനായ പ്രദീപ് പ്രജാപതി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത് പറഞ്ഞു. ബോളിവുഡ് താരങ്ങളുടെ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അപൂർവമാണ്. അടുത്തിടെ അമിതാഭ് ബച്ചൻ ദക്ഷിണ ദില്ലിയിലെ ഗുൽമോഹർ പാർക്കിലെ സ്വത്ത് 23 കോടി രൂപയ്ക്ക് വിറ്റിരുന്നു.

2023 ജനുവരിയിൽ മഹാരാഷ്ട്രയിലെ അലിബാഗിൽ 12.91 കോടി രൂപയ്ക്ക് ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാൻ കൃഷിഭൂമി വാങ്ങിയിരുന്നു. ഒരു വർഷത്തിനുശേഷം 2024 ഫെബ്രുവരിയിൽ മുംബൈയ്ക്ക് സമീപം ബീച്ച് ഫ്രണ്ട് പ്രോപ്പർട്ടിയും സുഹാന സ്വന്തമാക്കി. കടൽത്തീരത്തെ അഭിമുഖീകരിക്കുന്ന ഈ വസ്തുവിന് സ്റ്റാമ്പ് ഡ്യൂട്ടി ചാർജ് ഉൾപ്പെടെ 10 കോടിയിലധികം രൂപയാണ് ചിലവായത്. 

തിയറ്ററില്‍‍ നിന്നും സിനിമ മൊബൈലിൽ പകർത്തിയ സംഭവം: പ്രതി റിമാന്‍ഡില്‍

ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്‌കർ' ടൈറ്റിൽ ട്രാക്ക് ഡിക്യുവിന്‍റെ ജന്മദിനത്തിൽ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത