ആശിഷ് വിദ്യാർഥി എന്നെ ചതിച്ചിട്ടില്ല: മുൻ ഭാ​ര്യ രജോഷി ബറുവ വ്യക്തമാക്കുന്നു

Published : May 27, 2023, 05:18 PM IST
ആശിഷ് വിദ്യാർഥി എന്നെ ചതിച്ചിട്ടില്ല: മുൻ ഭാ​ര്യ രജോഷി ബറുവ വ്യക്തമാക്കുന്നു

Synopsis

ആശിഷ് വിദ്യാർഥി ആദ്യഭാര്യയെ ചതിക്കുകയാണോ തുടങ്ങിയ രീതിയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും വരാന്‍ തുടങ്ങിയിട്ടുണ്ട്. 

മുംബൈ: കഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹ വാർത്തകൾ പുറത്തുവന്നത്. അറുപതാം വയസില്‍ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഈ അവസരത്തിൽ ആശിഷിന്റെ മുൻ ഭാ​ര്യ രജോഷി ബറുവയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.  

"ജീവിതത്തിലെ ശരിയായ ആൾ, അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ അവര്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യില്ല. അത് ഓർക്കുക", എന്നാണ് ഒരു സ്റ്റോറിയിൽ രജോഷി കുറിച്ചത്. 

ഇതിന് പിന്നാലെ ആശിഷ് വിദ്യാർഥി ആദ്യഭാര്യയെ ചതിക്കുകയാണോ തുടങ്ങിയ രീതിയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും വരാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ താന്‍ സ്റ്റോറിയില്‍ കുറിച്ചത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രജോഷി ബറുവ.

ആശിഷ് വിദ്യാര്‍ത്ഥിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആളുകൾക്കുള്ള വ്യാഖ്യാനത്തോട് പ്രതികരിച്ചുകൊണ്ട്, രാജോഷി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത് ഇങ്ങനെയാണ് "ഞങ്ങളെ കുറിച്ച് ആളുകൾ പറയുന്ന വ്യാഖ്യാനങ്ങള്‍ ശരിക്കും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ആശിഷ് ഒരിക്കലും എന്നെ ചതിച്ചിട്ടില്ല. ആളുകൾ അത് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.ആശിഷ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു അത് നടന്നു".

2022 ഒക്ടോബറിൽ വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും. ഈ തീരുമാനം പരസ്പര ധാരണയോടെ എടുത്തതാണെന്നും രജോഷി പറയുന്നു. "കഴിഞ്ഞ വർഷം, ഒക്ടോബറിൽ ഞങ്ങൾ ഒരുമിച്ചാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. ആരും ആരെയും തള്ളിപ്പറഞ്ഞിട്ടില്ല. ഇത് തികച്ചും പരസ്പരധാരണയോടെയുള്ളതാണ്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാർത്ഥിയുടെ ഭാര്യയായും ഞാൻ എന്റെ ജീവിതത്തിന്‍റെ വളരെക്കാലം ചെലവഴിച്ചു. 

എന്റെ വഴി ഒറ്റയ്ക്ക് നടക്കാനുള്ള സമയംവന്നിരിക്കുന്നു. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റി വേണം, അത് വ്യക്തമാകണം, ആശിഷ് വിദ്യാര്‍ത്ഥി ഒരിക്കലും എന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്തിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു ഭാവിയാണ് കാണുന്നതെന്ന് ഞാൻ മനസ്സിലാക്കി, ഞാൻ വേറൊരു ഭാവിയാണ് കാണുന്നത് " രജോഷി കൂട്ടിച്ചേർത്തു. 

"ഇന്നത്തെ കാലത്ത് ആളുകൾ തമ്മിലുള്ള എല്ലാ ബന്ധവും വിട്ട് വ്യത്യസ്ത വഴികളിൽ പോകാൻ ഇഷ്ടപ്പെടുന്നു. അതിനാൽ, പകരം സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾ തീരുമാനിച്ചു. പ്രാർത്ഥനകളോടും ആശംസകളോടും കൂടി ഞാൻ എപ്പോഴും അവര്‍ക്കൊപ്പം ഉണ്ടാകും. അദ്ദേഹത്തിന്‍റെ മനസില്‍ എന്നും ഞാന്‍ നല്ല ഓര്‍മ്മയായിരിക്കും"  രജോഷി ബറുവ പറഞ്ഞ് അവസാനിപ്പിക്കുന്നു.

ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹം; മുൻഭാര്യയുടെ പോസ്റ്റുകൾ വൈറൽ

നടൻ ആശിഷ് വിദ്യാര്‍ഥിക്ക് രണ്ടാം വിവാഹം; പ്രായം ചര്‍ച്ചയാകുന്നു...

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത