കഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. 

ഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹ വാർത്തകൾ പുറത്തുവന്നത്. അറുപതാം വയസില്‍ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഈ അവസരത്തിൽ ആശിഷിന്റെ മുൻ ഭാ​ര്യ രജോഷി ബറുവയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.

‘‘ജീവിതത്തിലെ ശരിയായ ആൾ, അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ അവര്‍ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യില്ല. അത് ഓർക്കുക’’, എന്നാണ് ഒരു സ്റ്റോറിയിൽ രജോഷി കുറിച്ചത്. 

‘‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പങ്ങൾക്ക് പകരം വ്യക്തത വരണം. സമാധാനവും ശാന്തതയും ജീവിതങ്ങളിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമായി. നിങ്ങൾ അത് അർഹിക്കുന്നു’’, എന്നാണ് രണ്ടാമത്തെ പോസ്റ്റ്. ആശിഷിന്റെ രണ്ടാം വിവാഹത്തിൽ രജോഷിക്ക് താല്പര്യമില്ലെന്നാണ് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും ആശിഷിന്റെ വിവാഹത്തോടൊപ്പം തന്നെ രജോഷിയുടെ പോസ്റ്റും ചർച്ചാ വിഷയം ആയി കഴിഞ്ഞു. 

നിറവയറിൽ വിദ്യ ഉണ്ണിയുടെ വെയ്റ്റ് ലിഫ്റ്റ്; വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ആശിഷിന്റെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ജീവിതത്തിലെ ഈ ഘട്ടത്തില്‍ രുപാലിയെ പോലെയൊരാളെ കൂടെ കൂട്ടാൻ കഴിഞ്ഞുവെന്നതോര്‍ക്കുമ്പോള്‍ സവിശേഷമായ അനുഭവമാണെന്നായിരുന്നു വിവാഹശേഷം ആശിഷ് പറഞ്ഞിരുന്നു. തങ്ങള്‍ ഏറെ കാലമായി പരിചയമുള്ളവരാണെന്നും ഒരു ഘട്ടത്തില്‍ ഇനിയൊരുമിച്ച് മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും രുപാലിയും പറഞ്ഞു. 

ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി കൂടുതല്‍ ശ്രദ്ധേയനായിട്ടുള്ളത്. സിഐഡി മൂസ, ഐജി, ചെസ്, ബാച്ച്‍ലര്‍ പാര്‍ട്ടി എന്നിങ്ങനെ ഒരുപിടി 
ചിത്രങ്ങളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി മലയാളികൾക്കും സുപരിചിതനാണ്. 

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi