Aswathy sreekanth : 'ഞാൻ ഇനി ആശയാകില്ല, അശ്വതി മാത്രം' കുറിപ്പുമായി അശ്വതി ശ്രീകാന്ത്

Published : May 31, 2022, 04:23 PM ISTUpdated : May 31, 2022, 04:27 PM IST
Aswathy sreekanth : 'ഞാൻ ഇനി ആശയാകില്ല, അശ്വതി മാത്രം' കുറിപ്പുമായി അശ്വതി ശ്രീകാന്ത്

Synopsis

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി ചുവട് വച്ചതെങ്കിലും പിന്നീട് 'ചക്കപ്പഴം' എന്ന സംരംഭത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയായിരുന്നു.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി ചുവട് വച്ചതെങ്കിലും പിന്നീട് 'ചക്കപ്പഴം' എന്ന സംരംഭത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി എന്നത് അശ്വതിക്ക് വലിയ സന്തോഷം നിറഞ്ഞ വാര്‍ത്തയായിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.

അശ്വതി ശ്രീകാന്ത് തനറെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ട്. കമലയും പത്മയും എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരുമാണ്. പ്രസവിക്കുന്നതിന്റെ ദിവസം അടുത്തപ്പോഴും ചക്കപ്പഴത്തിൽ ആശയായി അശ്വതി എത്തിയിരുുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ നിരന്തര ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് അശ്വതി. 'ചക്കപ്പഴ'ത്തിൽ ഇനി 'ആശ'യായി ഉണ്ടാകില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വൈകാരികമായ ഒരു കുറിപ്പും അശ്വതി പങ്കുവച്ചിട്ടുണ്ട്.

ഈ ഫ്രെയിമിൽ നിന്ന് പുറത്തുപോകുമ്പോൾ, ഒരു കുടുംബമെന്ന നിലയിലുള്ള ഞങ്ങളുടെ അവസാന സന്തോഷകരമായ ഫ്രെയിമായിരിക്കും ഇതെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല!, അതെ, അവസാനത്തെ സമയം ഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല, അതിനെയാണ് ജീവിതം എന്ന് വിളിക്കുന്നത്... 'ആശ'യായി എന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദിക്കുന്ന നിരന്തരമുള്ള ചോദ്യങ്ങൾക്ക് നന്ദി, എനിക്ക് ഒരിക്കലും നിങ്ങൾക്ക് ഉത്തരം തരാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ഫ്ലവേഴ്‍സ് ടിവിക്കും ഞങ്ങളുടെ മിടുക്കനായ സംവിധായകൻ ഉണ്ണികൃഷ്‍ണ സാറിനും എന്റെ സൂപ്പർ പ്രതിഭകളായ സഹതാരങ്ങൾക്കും നന്ദി. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ പ്രിയപ്പെട്ട പ്രേക്ഷകരായ നിങ്ങളോരോരുത്തർക്കും നന്ദി... അപ്പോ, ഞാൻ ഇനി 'ആശ'യാകില്ല, അശ്വതി മാത്രം...

View this post on Instagram

A post shared by Aswathy Sreekanth (@aswathysreekanth)

ഡെലിവറിക്ക് ശേഷം ജോലി

പ്രസവശേഷം ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചാണ് അശ്വതിയോട് പലരും ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മടികൂടാതെ പങ്കുവയ്ക്കുന്ന അശ്വതി വിഷയത്തിൽ സംസാരിച്ചു. 'എല്ലാ അമ്മമാര്‍ക്കുമുള്ള പ്രശ്‌നമാണ് ഇത്, പ്രത്യേകിച്ചും ആദ്യത്തെ പ്രസവം ആണെങ്കില്‍ അത് കൂടുതലാണ്. ഏറ്റവും പ്രധാന പ്രശ്‌നം കുഞ്ഞിനെ മറ്റൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന മനപ്രയാസമാണ്. അതിപ്പോള്‍ അമ്മയോ, ഭര്‍ത്താവോ, ആരാണെങ്കിലും അവരുടെ കൂടെയാക്കിയിട്ട് പുറത്തേക്ക് പോകുമ്പോള്‍ നമുക്ക് കുറെ സംഘര്‍ഷങ്ങളുണ്ടാകും. റെഗുലറായി ജോലിക്ക് പോകേണ്ടവരാണെങ്കില്‍ പറയേണ്ട. വലിയ സമ്മര്‍ദ്ദത്തിലാകും. രാവിലെ ഓഫീസില്‍ പോയി, വൈകുന്നേരം ആകുമ്പോഴേക്ക് നെഞ്ചൊക്കെ നിറഞ്ഞ് ഒരു ഹെവിനെസ്സ് ഫീല്‍ ചെയ്യും. ചിലര്‍ക്കാണെങ്കില്‍ ബ്രെസ്റ്റ് ലീക്ക് ചെയ്യുന്ന പ്രശ്‌നങ്ങളുണ്ടാകും. അങ്ങനെ പലതരം പ്രശ്‌നങ്ങളായിരിക്കും. കുഞ്ഞിന് വിശക്കുമോ എന്നുള്ളതാണ് മറ്റൊരു ആധി. അതൊക്കെ ആദ്യപ്രസവം കഴിഞ്ഞ് നില്‍ക്കുന്ന അമ്മമാര്‍ക്ക് മാത്രം പറഞ്ഞാല്‍ മനസ്സിലാകുന്ന ഫീല്‍ ആണ്.''

ഒരു നിറഞ്ഞ പുഞ്ചിരിയോടെ അശ്വതി തുടരുന്നു  ''ആ ഫീല്‍ എന്നുപറഞ്ഞാല്‍ നമ്മള്‍ കുട്ടിയോട് എന്തോ അനീതി ചെയ്യുന്നു എന്ന തരത്തിലൊന്നും എടുക്കേണ്ടതില്ല. കുട്ടിയെപോലെതന്നെ ഒരാള്‍ക്ക് പ്രധാനപ്പെട്ടതാണ് കരിയറും. പലര്‍ക്കും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജോലി ആവശ്യം തന്നെയായിരിക്കും. നമ്മള്‍ ഇരുപതിലധികം വര്‍ഷം പഠിച്ച് ആഗ്രഹിച്ചായിരിക്കും ഒരു ജോലി കിട്ടുന്നത്. അത് വിട്ടെറിഞ്ഞ് കുഞ്ഞിനൊപ്പം ഇരിക്കുക എന്ന് പറഞ്ഞാലും സംഗതി ഈസിയല്ല. നമ്മള്‍ ജോലിക്ക് പോകുമ്പോള്‍ അത്രയധികം വേണ്ടപ്പെട്ടവരുടെ അടുക്കല്‍ കുട്ടിയെ ആക്കിയല്ലേ പോകുക. അതുകൊണ്ട് കുഴപ്പമില്ല. മറ്റൊരുകാര്യം നമ്മള്‍ക്ക് കുട്ടിയെ മിസ് ചെയ്യുന്നതുപോലെ കുഞ്ഞിന് നമ്മളെ മിസ് ചെയ്യില്ല എന്നതാണ്. കൃത്യമായ സമയത്ത് ഭക്ഷണമൊക്കെ കിട്ടിയാല്‍ കുഞ്ഞ് ഹാപ്പിയായിക്കോളും. അയ്യോ അമ്മ പോയല്ലോ എന്നൊക്കെ തോന്നാന്‍ കുഞ്ഞുങ്ങള്‍ കുറച്ചുകൂടെ വളരണം. പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍, കുഞ്ഞുങ്ങള്‍ ഈയൊരു ഘട്ടം പെട്ടന്ന് കടന്നുപോകും, അതുകൊണ്ടുതന്നെ നമ്മള്‍ ചെറിയൊരു കാലത്തിനുവേണ്ടി കരിയര്‍ ഉപേക്ഷിച്ചാല്‍ അത് പിന്നീട് മാറി ചിന്തിക്കാന്‍ ഇടയാക്കും. ബാലന്‍സിംഗ് നല്ല സ്‌ട്രെസ് ഉള്ള കാര്യമാണ്, പക്ഷെ അത് പറ്റും എന്നുണ്ടെങ്കില്‍ അതായിരിക്കും മികച്ച തീരുമാനം. കൂടാതെ പല ആരാധകരും, അമ്മമാരും ചോദിക്കുന്ന നല്ല ചോദ്യങ്ങള്‍ക്കെല്ലാം മനോഹരമായ ഭാഷയില്‍, ചിരിച്ചുകൊണ്ട് ഉത്തരം കൊടുക്കാന്‍ അശ്വതിക്ക് കഴിയുന്നുണ്ട്. ആദ്യ പ്രസവം കഴിഞ്ഞ് പത്മ വന്നപ്പോള്‍ താന്‍ ആകെപ്പാടെ പല തരത്തിലുള്ള സമ്മര്‍ദ്ദത്തില്‍ ആയിട്ടുണ്ടെന്നും, എന്നാല്‍ രണ്ടാമത്തെ കുഞ്ഞായ കമല എത്തിയപ്പോഴേക്കും താനൊരു പ്രോ അമ്മയായെന്നാണ് അശ്വതി പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത