'ഒരു പ്രസവക്കേസ്', ഹോസ്പിറ്റൽ ഷൂട്ട്‌ വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

Published : Apr 05, 2024, 10:22 AM IST
'ഒരു പ്രസവക്കേസ്', ഹോസ്പിറ്റൽ ഷൂട്ട്‌ വിശേഷങ്ങളുമായി അശ്വതി ശ്രീകാന്ത്

Synopsis

പൈങ്കിളി ആയെത്തുന്ന ശ്രുതി രജനികാന്തും പ്രസവ തിയതി എടുത്തെന്നു അറിയിച്ച് എത്തിയിരുന്നു. സാധാ വേഷത്തിൽ നിന്ന് നിറവയറുമായി പ്രസവത്തിനായി പോകുന്ന വേഷത്തിലേക്കുള്ള ട്രാൻസ്‌ഫോമേഷൻ വീഡിയോ ആണ് നടി പങ്കുവെച്ചത്. 

കൊച്ചി: മലയാളികള്‍ക്ക് പ്രിയങ്കരിയാണ് അശ്വതി. ആര്‍ജെ ആയിരുന്ന അശ്വതിയെ മലയാളികള്‍ അടുത്തറിയുന്നത് അവതാരകയായതോടെയാണ്. പിന്നാലെ ടെലിവിഷനിലെ നിറ സാന്നിധ്യമായി അശ്വതി മാറുകയായിരുന്നു. അവതാരകയായും എഴുത്തുകാരിയായും ആര്‍ജെയായും അഭിനേത്രിയായുമെല്ലാം അശ്വതി സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. ഇപ്പോൾ ചക്കപ്പഴം എന്ന കോമഡി പരമ്പരയിലെ മാറ്റിനിർത്താൻ കഴിയാത്ത നടിയായി അശ്വതി മാറി.

ഇടക്കാലം കൊണ്ട് സീരിയലിൽ നിന്ന് ഇടവേളയെടുത്തപ്പോൾ അശ്വതി തന്നെ അതെ നാത്തു ആയി മടങ്ങിയെത്തണമെന്ന് ആരാധകർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. അശ്വതി തന്നെ തിരികെ എത്തുകയും ചെയ്തു. ഇപ്പോഴിതാ പുതിയൊരു ലൊക്കേഷൻ വിശേഷം പങ്കുവെക്കുകയാണ് താരം. പതിവ് ലൊക്കേഷനായ വീട്ടിൽ നിന്ന് മാറി ആശുപത്രിയിൽ ആണ് എല്ലാവരും. പൈങ്കിളിയുടെ പ്രസവ ദിനത്തിന്റെ ഷൂട്ടാണ് അശ്വതി പങ്കുവെക്കുന്നത്. കോസ്ട്യൂമിലുള്ള താരങ്ങളെയെല്ലാം റീൽ വീഡിയോയിൽ കാണിക്കുന്നുമുണ്ട്.

പൈങ്കിളി ആയെത്തുന്ന ശ്രുതി രജനികാന്തും പ്രസവ തിയതി എടുത്തെന്നു അറിയിച്ച് എത്തിയിരുന്നു. സാധാ വേഷത്തിൽ നിന്ന് നിറവയറുമായി പ്രസവത്തിനായി പോകുന്ന വേഷത്തിലേക്കുള്ള ട്രാൻസ്‌ഫോമേഷൻ വീഡിയോ ആണ് നടി പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ ആയിരുന്നു ചക്കപ്പഴം താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് നിറയെ. ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സീരിയലിൽ നിന്ന് താരങ്ങൾ പിന്മാറുകയും പിന്നീട് അവർ തന്നെ തിരിച്ചു വരികയുമുണ്ടായി. 
 ആദ്യം സീരിയലിൽ നിന്നും പിന്മാറിയത് ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശ്രീകുമാറായിരുന്നു. പിന്നാലെ പ്രസവം അടുത്തത്തോടെ അശ്വതി ശ്രീകാന്തും സീരിയലിൽ നിന്നും പിന്മാറി. ഏറ്റവും അവസാനമാണ് സബീറ്റയും സീരിയലിൽ നിന്നും പിന്മാറിയത്.

'പ്ലീസ് ബിഗ് ബോസ്, എനിക്ക് പോകണം സഹിക്കാന്‍ പറ്റുന്നില്ല': കരഞ്ഞ് വിളിച്ച് നോറ, ബിഗ് ബോസിന്‍റെ മറുപടി

ഷോയ്ക്ക് മുന്‍പേ അറിയാം?; നോറയും ജാസ്മിനും ഫോണ്‍ വിളിച്ചോ; 'മുന്നക്ക കൊടുത്ത നമ്പറില്‍'ഞെട്ടി പ്രേക്ഷകര്‍.!

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി