Suchithra Nair : ട്രെന്‍റിനൊപ്പം നീങ്ങി 'വാനമ്പാടി'യിലെ പത്മിനി

Web Desk   | Asianet News
Published : Dec 29, 2021, 11:10 PM IST
Suchithra Nair : ട്രെന്‍റിനൊപ്പം നീങ്ങി 'വാനമ്പാടി'യിലെ പത്മിനി

Synopsis

വാനമ്പാടിയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട പത്മിനി മാഡമായി മാറിയ സുചിത്രയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളാണിപ്പോൾ വൈറലായിരിക്കുന്നത്. 

നപ്രിയ പരമ്പരകളുടെ കൂട്ടത്തിലേക്ക് പ്രേക്ഷകര്‍ ഇരുകയ്യോടെയും സ്വീകരിച്ച പരമ്പരയായിരുന്നു 'വാനമ്പാടി' (Vanambadi). അവസാനിച്ച് നാളേറെയായെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ തന്നെയുണ്ട്. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര (Suchithra Nair) അവതരിപ്പിച്ച 'പത്മിനി' (Padmini). നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സുചിത്രയ്ക്ക് കഴിഞ്ഞിരുന്നു. പത്മിനി എന്ന കഥാപാത്രത്തെ മലയാളിക്ക് എന്നും ഓര്‍ത്തുവയ്ക്കാനാകുന്ന തരത്തിലായിരുന്നു പരമ്പര അവസാനിച്ചതും. സ്റ്റാര്‍ട്ട് മ്യൂസിക് (Start Music) ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയുടെ  അവതാരകയാണ് താരമിപ്പോള്‍.

പരമ്പരയ്ക്കു ശേഷം ഡാന്‍സെന്ന പാഷനുമായി മുന്നോട്ടുപോകുന്ന സുചിത്ര സോഷ്യല്‍മീഡിയയിലും സജീവമാണ്. കഴിഞ്ഞദിവസങ്ങളിലായി സുചിത്ര പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീലുകളാണിപ്പോള്‍  വൈറലായിരിക്കുന്നത്. പത്മിനി പൊളിയാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ജഗദ്ദീഷായും മുകേഷായും അഭിനയിച്ച് തകര്‍ക്കുന്നതിനിടെ പ്രണയാര്‍ദ്രമായ ചില റീലുകളും സുചിത്ര പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞദിവസം വൈറല്‍ഫീവര്‍ പിടിച്ച് ഡ്രിപ്പിട്ട് കിടക്കുന്നതിനിടെ സുചിത്ര ചെയ്ത റീലും ആരാധകര്‍ വൈറലാക്കിയിരുന്നു. 'പണി കിട്ടി ഗുയ്‌സ്.. വൈറല്‍ ഫീവര്‍' എന്ന ക്യാപ്ഷനോടെയായിരുന്നു 'പൊയ് സൊല്ല കൂടാത് കാതലി' എന്ന പാട്ടിന് ചുണ്ടനക്കി സുചിത്ര എത്തിയത്. അതിന് മുന്നേ, ഇന്‍സ്റ്റഗ്രാമിലെ ട്രെന്‍ഡിംഗായ ഡയലോഗ് കംപൈലേഷനുമായും സുചിത്ര എത്തിയിരുന്നു.

സുചിത്രയുടെ ചില റീലുകള്‍ കാണാം

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍