കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി. തന്നെ 'തൈക്കിളവി' എന്ന് വിളിച്ച ശാന്തിവിള ദിനേശിനെ രേണു രൂക്ഷമായി വിമർശിച്ചു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ഇന്ന് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം ജീവിക്കാനായി അഭിനയ രം​ഗത്ത് സജീവമായ രേണുവിന് കേൾക്കേണ്ടി വന്ന പഴികൾക്ക് കണക്കില്ലായിരുന്നു. ഇന്നും അതിന് കുറവൊന്നും തന്നെയില്ല. എന്നാൽ ഇവയൊന്നും രേണു മൈന്റ് ചെയ്യാറില്ലെന്നതാണ് വാസ്തവം. കുറ്റം പറയുന്നവർ ഒരുവഴിക്ക് പോകുമ്പോൾ വിദേശ യാത്രകളും ഉ​ദ്ഘാടനങ്ങളും ആൽബങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയാണ് രേണു സുധി ഇപ്പോൾ. ഇതിനിടെ ശാന്തിവിള ദിനേശ്, രേണുവിനെ വിമർശിച്ച് കൊണ്ട് രം​ഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് രേണു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്നെ തൈക്കിളവി എന്ന് വിളിക്കാൻ 'ശാന്തിവിള ദിനേശ് അപ്പൂപ്പൻ' ആരാണെന്നാണ് രേണു സുധി ചോദിക്കുന്നത്. താൻ ദുബായിൽ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആരോ അയച്ച് തന്നെന്ന് താൻ പറഞ്ഞല്ലോ എന്നും ധൈര്യമുണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാനും രേണു സുധി വെല്ലുവിളിക്കുന്നുണ്ട്. 'ഒരു ശാന്തിയുമില്ലാത്ത അപ്പൂപ്പന്', എന്ന് കുറിച്ച് കൊണ്ടാണ് രേണുവിന്റെ വെല്ലുവിളി.

'ഞാൻ എയറിൽ തന്നെയാണ് ഇപ്പോഴും. എയറിൽ നിന്നും ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി സംസാരിക്കുന്ന ഒരുപാട് വ്ലോ​ഗർമാരുണ്ട്. അവർക്കൊക്കെ ഒരുപാട് നന്ദിയുണ്ട്. എന്നെ അനുകൂലമായിട്ട് പറയുന്ന വ്ലോ​ഗിലൂടെയാണ് എന്റെ നെ​ഗറ്റീവുകൾ കേൾക്കുന്നത്. സിനിമാക്കാരെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു. പക്ഷേ ശാന്തിവിള ദിനേശ് അപ്പൂപ്പാ..കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ താൻ ആരാ. എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ അപ്പൂപ്പ താങ്കൾക്ക്. ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദുബായിയിൽ നിന്ന് ആരോ അയച്ചു തന്നെന്ന് താൻ പറഞ്ഞല്ലോ ? ധൈര്യമുണ്ടെങ്കിൽ താനത് സോഷ്യൽ മീഡിയയിൽ ഇടടോ', എന്നാണ് രേണു സുധി പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming