സൗഹൃദം പങ്കുവെച്ച് പല്ലവിയും അമലയും; ഏറ്റെടുത്ത് ആരാധകർ

Published : Feb 27, 2023, 03:23 PM IST
സൗഹൃദം പങ്കുവെച്ച് പല്ലവിയും അമലയും; ഏറ്റെടുത്ത് ആരാധകർ

Synopsis

ഉറ്റ ചങ്ങാതിമാരായ ശാരികയുടെയും രാഖിയുടെയും ഒന്നിച്ചുള്ള സമയങ്ങളാണ് വീഡിയോയിൽ. പല്ലവിയാണ് ശാരികയായി എത്തുന്നത്. രാഖിയുടെ വേഷം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ നടി അമല ഗിരീശനാണ്. 

കൊച്ചി: ഏഷ്യാനെറ്റിലെ ദയ എന്ന സീരിയലിലെ നായിക വേഷത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് പല്ലവി ഗൗഡ. അന്യഭാഷ നടിയുടെ യാതൊരു സൂചനകളും ആരാധകർക്ക് നൽകാതെ തനി മലയാളി പെൺകുട്ടിയായി തന്നെയായിരുന്നു പല്ലവി അഭിനയത്തിൽ തിളങ്ങിയത്. നീതിക്ക് വേണ്ടി പോരാടുന്ന നായികയായാണ് ദയയിൽ പല്ലവി എത്തിയത്. കുടുംബത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇഴചേർന്ന ത്രില്ലറായാണ് സീരിയലിനെ പ്രേക്ഷകർ ഏറ്റെടുത്തത്.

അതിൽ നിന്നെല്ലാം വ്യത്യസ്തമായി സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന പുതിയ സീരിയലിൽ എത്തിയിരിക്കുകയാണ് താരമിപ്പോൾ. സ്വയംവരം എന്ന സീരിയലിൽ രണ്ട് നായികമാരിൽ ഒരാളാണ് പല്ലവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച വീഡിയോയാണ് പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 

ഉറ്റ ചങ്ങാതിമാരായ ശാരികയുടെയും രാഖിയുടെയും ഒന്നിച്ചുള്ള സമയങ്ങളാണ് വീഡിയോയിൽ. പല്ലവിയാണ് ശാരികയായി എത്തുന്നത്. രാഖിയുടെ വേഷം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ നടി അമല ഗിരീശനാണ്. വൻ താര നിരയ്‌ക്കൊപ്പമാണ് സ്വയംവരം ഒരുക്കിയിരിക്കുന്നത്. എക്കാലത്തെയും റൊമാന്റിക് നായകന്മാരായ വിഷ്ണു പ്രസാദും, ഷാനവാസുമാണ് നായകന്മാർ. കൂടാതെ ആനന്ദ് നാരായണനും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. കൂട്ടുകാരികളുടെ സൗഹൃദത്തിന് തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

കന്നഡ, മലയാളം, തെലുങ്ക് സീരിയലുകളിലും സിനിമയിലും താരം കഴിവ് തെളിയിച്ചു. ജനപ്രിയ ടിവി സീരിയലുകളായ ദയ, അല്ലിയാംബാൾ, പശു കുംകുമ, ജോഡി ഹക്കി, സാവിത്രി എന്നിവയിലെ വേഷങ്ങളിലൂടെ അറിയപ്പെട്ടു. പല്ലവി ജനിച്ചതും വളർന്നതും കർണാടകയിലെ ബാംഗ്ലൂരിലാണ്. മാനെ ഒണ്ടു മൂരു ബാഗിലുവിലെ സീരിയൽ നടിയായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. ബാംഗ്ലൂരിലെ ശ്രീ അരബിന്ദോ ഫസ്റ്റ് ഗ്രേഡ് കോളേജ് ഫോർ വുമണിൽ നിന്നാണ് പല്ലവി ബിരുദം പൂർത്തിയാക്കിയത്.

ആറ്റിറ്റ്യൂഡ് ലുക്കില്‍ 'വെടിക്കെട്ടിലെ' നാടന്‍ സുന്ദരി

'ഗാനമേളയ്‍ക്കിടെ വിനീത് ഓടിരക്ഷപ്പെട്ടു'വെന്ന തലക്കെട്ടോടെ വീഡിയോ, സത്യവസ്ഥ ഇതാണ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത