Santhwanam : സാന്ത്വനം കുടുംബത്തിലേക്ക് മടങ്ങിയെത്തി സേതു; കണ്ണനെ അന്വേഷിച്ച് ആരാധകര്‍

Web Desk   | Asianet News
Published : Jan 07, 2022, 09:54 PM IST
Santhwanam : സാന്ത്വനം കുടുംബത്തിലേക്ക് മടങ്ങിയെത്തി സേതു; കണ്ണനെ അന്വേഷിച്ച് ആരാധകര്‍

Synopsis

സാന്ത്വനം പരമ്പരയിൽ സേതുവേട്ടനായെത്തുന്ന ബിജേഷ് കഴിഞ്ഞദിവസം പങ്കുവച്ച സാന്ത്വനം 'ഫാമിലി ഫോട്ടോ'യാണ് പരമ്പരയുടെ ആരാധകർ വൈറലാക്കിയിരിക്കുന്നത്.

ലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം (Santhwanam Serial). കുടുംബ ബന്ധങ്ങളുടെ ആഴം മനോഹരമായി പറഞ്ഞുപോകുന്ന പരമ്പര റേറ്റിംഗിലും മുന്നില്‍ തന്നെയാണ്. മിക്ക ഇന്ത്യന്‍ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര പാണ്ഡ്യന്‍ സ്റ്റോഴ്‌സ് (Pandian Stores) എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ്. പരമ്പരയിലെ എല്ലാ താരങ്ങള്‍ക്കും സോഷ്യല്‍മീഡിയയില്‍ വലിയ പിന്തുണയാണുള്ളത്. ശിവാഞ്ജലിയും (Sivanjali) ഹരിയും അപ്പുവുമെല്ലാം സ്‌ക്രീനിനകത്തും പുറത്തും വലിയൊരു ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. പരമ്പരയില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കഥാപാത്രമാണ് സേതു. സാന്ത്വനം വീട്ടിലെ മൂത്ത ഏട്ടനായ ബാലന്റെ അളിയനാണ് സേതു. സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തൃശൂര്‍ അവണൂര്‍ സ്വദേശിയായ ബിജേഷാണ് (Bijesh Avanoor).

പരമ്പരയിലെ നിത്യ സജീവമല്ലെങ്കിലും മനോഹരമായ വേഷമാണ് ബിജേഷ് കൈകാര്യം ചെയ്യുന്ന സേതു. അതുകൊണ്ടുതന്നെ പരമ്പരയുടെ ആരാധകര്‍ക്ക് ബിജേഷിനേയും വലിയ കാര്യമാണ്. നാട്ടിന്‍പുറത്തെ ബാര്‍ബറായ ബിജേഷ് ടിക് ടോക് പ്ലാറ്റ്‌ഫോമിലൂടെയാണ് പരമ്പരയിലേക്കെത്തിയത്. കുറച്ചധികം മാസങ്ങള്‍ക്കുശേഷം പരമ്പരയുടെ സെറ്റിലേക്ക് എത്തിയ വിശേഷമാണ് 'സേതുവേട്ടന്‍' പങ്കുവച്ചത്.

'കുറെ മാസങ്ങള്‍ക്കുശേഷം അവര്‍ക്കൊപ്പം. എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്കൊപ്പം.. സാന്ത്വനം ലൊക്കേഷനില്‍' എന്ന ക്യാപ്ഷനോടെയാണ് രാജീവ് പരമേശ്വര്‍, ഗിരീഷ് നമ്പ്യാര്‍, സജിന്‍ എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. പരമ്പരയിലെ ഒടുവിലത്തെ അനിയനായ അച്ചു സുഗന്ധ് എവിടെയെന്നാണ് പരമ്പരയുടെ ആരാധകര്‍ ചോദിക്കുന്നത്.

പരമ്പരയില്‍ കണ്ണനായെത്തുന്ന അച്ചു സുഗന്ധ് വീടുകളിലെ കുസൃതി നിറഞ്ഞ അനിയനെയാണ് ഓര്‍മ്മിപ്പിക്കാറുള്ളത് എന്നാണ് ആരാധകര്‍ പറയാറുള്ളത്. അതുകൊണ്ടുതന്നെ, അച്ചു സുഗന്ധിനെ കാണാത്തത് വലിയ വിഷമമായി പലരും ചോദിക്കുന്നുണ്ട്. ഇനിയിപ്പോള്‍ സേതുവേട്ടന്‍ പങ്കുവച്ച ചിത്രം പകര്‍ത്തിയത് കണ്ണനാണോ എന്നും പലരും ചോദിക്കുന്നുണ്ട്.

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ