Amrita Suresh : പുതിയ വലിയ വിശേഷം പങ്കുവച്ച് അമൃത സുരേഷ് , വീഡിയോ

Published : Jan 07, 2022, 09:46 PM IST
Amrita Suresh : പുതിയ വലിയ വിശേഷം പങ്കുവച്ച് അമൃത സുരേഷ് , വീഡിയോ

Synopsis

ഏഷ്യാനെറ്റ് റിയാലിറ്റി ഷോ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. 

ഷ്യാനെറ്റ് റിയാലിറ്റി ഷോ സ്റ്റാര്‍ സിങ്ങറിലൂടെ മലയാളികളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. നേരത്തെ  ബിഗ് ബോസ് സീസണ്‍ രണ്ടിലെത്തിയ അമൃതയും സഹോദരി അഭിരാമിയും പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളായി മാറിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായൊരു വിശേഷമാണ് അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

അമൃത പുതിയതായി ഒരു വീട് വാങ്ങിയ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.  വീടിന്റെ കുറച്ചു ജോലികൾ നടക്കുകയാണെന്നും  ഷിഫ്റ്റിങ് അടക്കം നടന്നുവരികയാണെന്നും അമൃത  പറയുന്നു. അമൃതയുടെ അമ്മയെയും മകളെയും വീഡിയോയിൽ കാണുന്നുണ്ട്. സ്വന്തമായി വാങ്ങിയ പുതിയ വീടിന്റെ എല്ലായിടവും ചുറ്റി നടന്ന് അമൃത കാണിക്കുന്നുണ്ട്. ഡൈനിങ്ങും സെന്റർ ഹാളുമടക്കം വിശാലമായ വീടിന്റെ  വിശാലമായ വ്ലോഗ് ഇനിയും പ്രതീക്ഷിക്കുന്നതായി ആരാധകർ കമന്റിൽ കുറിക്കുന്നുണ്ട്.

ഒപ്പം  അമൃതംഗമയ എന്ന പേരിലുള്ള ഇരുവരുടെയും ചാനലിൽ അഭിരാമിയെ കാണാത്തതിന്റെ പരിഭവമാണ് ആരാധകർ പറയുന്നത്. സംഗീതലോകത്ത് അമൃതയ്ക്കൊപ്പം  തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സഹോദരി അഭിരാമി. മോഡലിങ് ഫാഷൻ, അഭിനയം തുടങ്ങി എല്ലാ മേഖലയിലും  ഒരു കൈ നോക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ അഭിരാമി തെളിയിച്ചിരുന്നു. താരവും പലപ്പോഴും വ്ലോഗിൽ എത്താറുണ്ടെങ്കിൽ ഹോം ടൂറിൽ കാണാത്തതെന്തേ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ